ബ്രദർ ആന്‍റണി പനയ്ക്കൽ സിഎംഐ അന്തരിച്ചു::Syro Malabar News Updates ബ്രദർ ആന്‍റണി പനയ്ക്കൽ സിഎംഐ അന്തരിച്ചു
15-February,2017

കോ​ട്ട​യം: സി​എം​ഐ സ​ഭ​യു​ടെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സി​ലെ പു​തു​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മാം​ഗം ബ്ര​ദ​ർ ആ​ന്‍റ​ണി പ​ന​യ്ക്ക​ൽ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പു​തു​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ. 
കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ കു​ണി​ഞ്ഞി ഇ​ട​വ​ക​യി​ൽ പ​ന​യ് ക്ക​ൽ പ​രേ​ത​രാ​യ തോ​മ​സ്-അ​ന്ന ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​യി 1937 ജ​നു​വ​രി 24നു ​ജ​നി​ച്ചു. 1962 മേ​യ് 16ന് ​ആ​ദ്യ​വ്ര​ത​വും 1968 മേ​യ് 16ന് ​നി​ത്യ​വ്ര​ത​വും സ്വീ​ക​രി​ച്ചു. 
 
ബം​ഗ​ളൂരു ധ​ർ​മാ​രാം, കോ​ട്ട​യം പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് മൊ​ണാ​സ്ട്രി, പു​തു​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഭ​വ​ൻ ആ​ശ്ര​മ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തു. പു​തു​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് വി​ഷ​ചി​കി​ൽ​സാ​ല​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി നാ​ലു പ​തി​റ്റാ​ണ്ടോ​ളം സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ട​ത്തു​ക​യും ചെ​യ്തു. ചാ​ക്കോ​ച്ച​ൻ, പ​രേ​ത​രാ​യ അ​ന്ന​ക്കു​ട്ടി മു​ണ്ടി​യാ​നി​ക്ക​ൽ, ആ​ഗ​സ്തി (കു​ഞ്ഞു​കു​ട്ടി), മ​റി​യം അ​രീ​പ​റ​ന്പി​ൽ, കു​ഞ്ഞ​മ്മ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
 
ഒാർമയായതു വിഷചികിത്സാ രംഗത്തെ ആചാര്യൻ
 
കോ​ട്ട​യം: മാ​രക​മാ​യി വി​ഷ​ബാ​ധ​യേ​റ്റ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് നാ​ട്ടു​മ​രു​ന്നു ചി​കി​ത്സ​യി​ലൂ​ടെ ജീ​വ​ര​ക്ഷ​യും സൗ​ഖ്യ​വും ന​ൽ​കി​പ്പോ​ന്ന ബ്ര​ദ​ർ ആ​ന്‍റ​ണി പ​ന​യ്ക്ക​ൽ സി​എം​ഐ എ​ന്ന "മ​രു​ന്ന​ച്ച​ൻ’ ഓ​ർ​മ​യാ​യി. പാ​ന്പു മു​ത​ൽ പ​ഴു​താ​ര വ​രെ ക​ടി​ച്ചു ഭീ​തി​യോ​ടെ ഓ​ടി​യെ​ത്തി​യ​വ​ർ​ക്ക് നാ​ട്ടു​ചെ​ടി​യു​ടെ ഇ​ല​യും പൂ​വും കാ​യും വേ​രും ചേ​ർ​ത്ത് ബ്ര​ദ​ർ പ​ന​യ്ക്ക​ൽ ത​യാ​റാ​ക്കി​യ മ​രു​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​രു​ന്ന പ​ഥ്യ​വും ര​ക്ഷ ന​ൽ​കു​മാ​യി​രു​ന്നു. 
 
വി​ഷം തീ​ണ്ടി​യ ദേ​ഹ​വും വ്ര​ണി​ത ഹൃ​ദ​യ​വു​മാ​യെ​ത്തി​യ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ​യും ഒ​റ്റ​മൂ​ലി​യി​ലൂ​ടെ​യും ബ്ര​ദ​ർ സൗ​ഖ്യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും ക​ർ​മ​ഭൂ​മി​യാ​യി​രു​ന്ന പു​തു​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ​വാ​സി​ക​ൾ പ​റ​ഞ്ഞു.ധ്യ​ാന​ബ​ദ്ധ​മാ​യ ആ​ശ്ര​മ​ജീ​വി​ത​ത്തി​നൊ​പ്പം ആ​തു​ര​സേ​വ​ന​വും ജീ​വി​ത ച​ര്യ​യാ​ക്കി​യ ഇ​ദ്ദേ​ഹം 40 വ​ർ​ഷ​മാ​യി രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്നു. തൊ​ടു​പു​ഴ​യ്ക്ക​ടു​ത്ത് കു​ണി​ഞ്ഞിപ​ന​യ്ക്ക​ൽ തോ​മ​സി​ന്‍റെ​യും അ​ന്ന​യു​ടെ​യും മ​ക​നാ​യി 1937 ജ​നു​വ​രി 24നാ​ണ് ബ്ര​ദ​ർ ആ​ന്‍റ​ണി​യു​ടെ ജ​ന​നം. ജ്യേ​ഷ്ഠ​ൻ ആ​ഗ​സ്തി​യു​ടെ ശു​ശ്രൂ​ഷാ​മ​നോ​ഭാ​വം ക​ണ്ടാ​ണ് ആ​തു​ര ശു​ശ്രൂ​ഷ​യി​ൽ ആ​കൃ​ഷ്ട​നാ​യ​ത്. തു​ട​ർ​ന്ന് ബ്ര​ദ​ർ സൈ​മ​ണ്‍ മൂ​ലേ​ക്കാ​ട്ട് ആ​ന്‍റ​ണി​യെ വി​ഷ ചി​കി​ത്സാ രം​ഗ​ത്ത് എ​ത്തി​ച്ചു. ഗു​രു​വി​ന്‍റെ കൈ​പു​ണ്യം ശി​ഷ്യ​നും സ്വാ​യ​ത്ത​മാ​യി. 
 
ബ്ര​ദ​ർ സൈ​മ​ണ്‍ മൂ​ല​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ പു​മ​റ്റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് വി​ഷചി​കി​ത്സാ​ല​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ശേ​ഷ​മാ​ണ് ബ്ര​ദ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്. മ​രു​ന്നി​നു വേ​ണ്ടി​വ​രു​ന്ന പ​ണം മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹം രോ​ഗി​ക​ളി​ൽനി​ന്നു വാ​ങ്ങി​യി​രു​ന്ന​ത്. ഏ​തു പാ​ന്പു​ക​ടി​ച്ചാ​ലും നി​ഷ്ഠ​യോ​ടെ പ​രി​പാ​ലി​ച്ച് ബ്ര​ദ​ർ അ​വ​രെ സു​ഖ​പ്പെ​ടു​ത്തും. പാ​ന്പു​ക​ടി​ച്ചാ​ൽ ബ്ര​ദ​ർ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് രോ​ഗി​യെ സാ​ധാ​ര​ണ ഗ​തി​യി​ലാ​ക്കു​മാ​യി​രു​ന്നു. മു​റി​വി​ന്‍റെ ഘ​ട​ന, നി​റം, രോ​ഗി​യു​ടെ ഭാ​വം എ​ന്നി​വ നി​രീ​ക്ഷി​ച്ചാ​ണ് ചി​കി​ത്സ നി​ർ​ണ​യി​ച്ചി​രു​ന്ന​ത്. 
ചി​കി​ത്സ​യ​ക്കു​വേ​ണ്ട എ​ല്ലാ മ​രു​ന്നു​ക​ളും അ​ശ്ര​മ​ത്തി​ലെ ഒൗ​ഷ​ധ തോ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം ന​ട്ടു​വ​ള​ർ​ത്തി. പു​തു​ത​ല​മു​റ​യ്ക്കു കേ​ട്ടുകേഴ്‌‌വി പോ​ലു​മി​ല്ലാ​ത്ത ചെ​ടി​ക​ൾ അ​ച്ച​ന്‍റെ ​തോ​ട്ട​ത്തി​ലു​ണ്ട്. ആ​യു​ർ​വേ​ദ വി​ധി പ്ര​കാ​ര​മു​ള​ള മ​രു​ന്നു​ക​ളാ​ണ് രോ​ഗി​ക്കു ന​ൽ​കു​ന്ന​ത്. മൃ​ത​സ​ഞ്ജീവിനി ,ജീ​വ​ര​ക്ഷാ​ഗു​ളി​ക, സ​ർ​പ്പ​മൃ​ത്യു, ഗ​ര​ള​വേ​ദി, വി​ഷ​നാ​ശി​നി ഗു​ളി​ക എ​ന്നീ ഒൗ​ഷ​ധ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
 
അ​ലോ​പ്പ​തി കൈ​വി​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​ന്ന് പ്ര​യോ​ജ​നം ക​ണ്ടി​ട്ടു​ണ്ട്. സോ​റി​യാ​സി​സ് ഉ​ൾ​പ്പെ​ടെ ത്വ​ക് രോ​ഗ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ​യു​ണ്ടാ​യി​രു​ന്നു. ഒൗ​ഷ​ധ കൃ​ഷി​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ മു​ൻനി​ർ​ത്തി നാ​ഗാ​ർ​ജു​ന ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഒൗ​ഷ​ധ​മി​ത്രം അ​വാ​ർ​ഡ് മി​ക​ച്ച ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു​ള്ള വൃ​ക്ഷ ബ​ന്ധു അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ ബ്ര​ദ​റി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. - See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=429392#sthash.XClUUY1O.dpuf

Source: deepika.com

Attachments




Back to Top

Syro Malabar Live