അന്തർദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്‍ സമ്മേളനം റോമിൽ നടന്നു::Syro Malabar News Updates അന്തർദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്‍ സമ്മേളനം റോമിൽ നടന്നു
15-February,2017

റോം: ​ക​ത്തോ​ലി​ക്കാ​സ​ഭ​യും ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളും ത​മ്മി​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ ദൈ​വ​ശാ​സ്ത്ര ഡ​യ​ലോ​ഗ് ക​മ്മീ​ഷ​ന്‍റെ 14-ാം സ​മ്മേ​ള​നം സ​ഭൈ​ക്യ​ത്തി​നു​ള്ള റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ കൗ​ണ്‍സി​ൽ ഹാ​ളി​ൽ ന​ട​ന്നു. 
 
സ​ഭൈ​ക്യ​ത്തി​നു​ള്ള പൊ​ന്തി​ഫി​ക്ക​ൽ കൗ​ണ്‍സി​ലി​ന്‍റെ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ കൂ​ർ​ട്ട് കോ​ഹ്, കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത ആം​ബാ ബി​ഷോ​യി എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യെ​പ്പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളാ​ണു ന​ട​ന്ന​ത്. ക​ത്തോ​ലി​ക്കാ സ​ഭാം​ഗ​ങ്ങ​ളും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ, ആ​ദി​മ​നൂ​റ്റാ​ണ്ടു​ക​ളി​ൽ പാ​ശ്ചാ​ത്യ​പൗ​ര​സ്ത്യ​സ​ഭ​ക​ളി​ലെ​ല്ലാം പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഒ​രേ ​ഘ​ട​ന​യും ഒ​രു​പോ​ലെ​യു​ള്ള ശു​ശ്രൂ​ഷ​ക​ളു​മാ​ണ് ക​ത്തോ​ലി​ക്കാ​സ​ഭാ കൂ​ട്ടാ​യ്മ​യി​ലു​ള്ള സ​ഭ​ക​ളി​ലും ഓ​റി​യെ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളി​ലും നി​ല​നി​ന്നി​രു​ന്ന​തെ​ന്നു അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി. 
 
25നു ​സെ​ന്‍റ് പോ​ൾ​സ് ബ​സ​ലി​ക്ക​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റം​ശാ പ്രാ​ർ​ഥ​ന​യി​ൽ ക​മ്മീ​ഷ​നം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. 27നു ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ ക​മ്മീ​ഷ​നം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ നേ​രു​ക​യും സ​ന്ദേ​ശം ന​ല്കു​ക​യും ചെ​യ്തു.
30 അം​ഗ​ങ്ങ​ളു​ള്ള ക​മ്മീ​ഷ​നി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്, യു​ഹാ​നോ​ൻ മാ​ർ ദെ​മേ​ത്രി​യൂ​സ്, സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും ക​ത്തോ​ലി​ക്കാ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ല്പാ​ൻ റ​വ.​ഡോ. മാ​ത്യു വെ​ള്ളാ​നി​ക്ക​ലു​മാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ. ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ സ​മ്മേ​ള​നം 2018 ജ​നു​വ​രി 29 മു​ത​ൽ ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ അ​ർ​മേ​നി​യാ​യി​ൽ ന​ട​ക്കും. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church