ഫാ.​ടോമിന്‍റെ മോ​ച​നം: കേ​ന്ദ്രം നി​ഷ്ക്രി​യ​ത്വം അവസാനിപ്പിക്കണമെന്നു പ്രോ ലൈഫ് സമിതി ::Syro Malabar News Updates ഫാ.​ടോമിന്‍റെ മോ​ച​നം: കേ​ന്ദ്രം നി​ഷ്ക്രി​യ​ത്വം അവസാനിപ്പിക്കണമെന്നു പ്രോ ലൈഫ് സമിതി
24-January,2017

കൊ​ല്ലം: യ​​മ​​നി​​ൽ ബ​ന്ദി​യാ​ക്ക​പ്പെ​ട്ട മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​ശ്ര​മം ന​ട​ത്തു​ന്ന​തി​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​ഷ്ക്രി​​യ​​ത്വം കാ​​ട്ടു​​ക​​യാ​​ണെ​ന്നു കെ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​പോ​​ൾ മാ​​ട​​ശേ​​രി. 

ഫാ. ​​ടോ​മി​​ന്‍റെ മോ​​ച​​നം ത്വ​​രി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കെ​​സി​​ബി​​സി പ്രൊ-​​ലൈ​​ഫ് സം​​സ്ഥാ​​ന സ​​മി​​തി കൊ​​ല്ലം ചി​​ന്ന​​ക്ക​​ട​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

ഇ​​തു​​സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ യാ​​തൊ​​ന്നും ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ തു​​ട​​ങ്ങി​​യ സ​​മ​​രം വ്യാ​​പ​​ക​​മാ​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് ആ​​ത്മാ​​ർ​​ഥ​​ത​​യി​​ല്ല. ഇ​​തു സം​​ശ​​യം ജ​​നി​​പ്പി​​ക്കു​​ന്നു. 

കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​ക്കു പോ​​ലും ഫാ.​​ ടോം ഉ​​ഴു​​ന്നാ​​ലി​ലിനെ അ​​റി​​യി​​ല്ലെ​​ന്നാ​ണു പ​​റ​​യു​​ന്ന​​ത്. ഇ​​തി​​ൽ​നി​​ന്നു മ​​ന​​സി​​ലാ​​ക്കേ​​ണ്ട​​തു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​​ക്കാ​​ര്യം ഗൗ​ര​വ​ത്തി​ൽ ച​​ർ​​ച്ച ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണെ​​ന്നും ഫാ. ​​പോ​​ൾ മാ​​ട​​ശേ​​രി പ​​റ​​ഞ്ഞു.

ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ഉ​​ണ​​ർ​​ന്ന് പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​താ​​ണ് ഇ​​ത്ത​​രം അ​​ധ​​മ സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാൻ കാരണമെന്ന് പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി സ്വാ​​മി ഗു​​രു​​ര​​ത്നം ജ്ഞാ​​ന​​ത​​പ​​സ്വി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ ജ​​ന​​ങ്ങ​​ളു​​ടെ കാ​​വ​​ൽ​​ക്കാ​​രാ​​കേ​​ണ്ട​​വ​​രാ​​ണ്. ഇ​​ത് ഇ​​ല്ലാ​​ത്തി​​ട​​ത്തോ​​ളം കാ​​ലം ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 

രൂ​​പ​​ത എ​​പ്പി​​സ്കോ​​പ്പ​​ൽ വി​​കാ​​ർ ഫാ. ​​ഡോ. ബൈ​​ജു ജൂ​​ലി​​യാ​​ൻ ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലിന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി ത​​ങ്ങ​​ളു​​ടേ​​തു​വെ​​ല്ലു​​വി​​ളി​​യു​​ടെ ശ​​ബ്ദ​​മ​​ല്ല മ​​റി​​ച്ചു യാ​​ച​​ന​​യു​​ടേ​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 


Source: deepika.com

Attachments




Back to Top

Syro Malabar Live