ഡോ. ദി​ക്വാ​ത്രോ ഇന്ത്യയിലെ അപ്പസ്തോലിക് നു​ണ്‍ഷ്യോ ::Syro Malabar News Updates ഡോ. ദി​ക്വാ​ത്രോ ഇന്ത്യയിലെ അപ്പസ്തോലിക് നു​ണ്‍ഷ്യോ
22-January,2017

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​യും നേ​പ്പാ​ളി​ലെ​യും അ​പ്പസ് തോലിക് നു​ണ്‍ ഷ്യോ ആ​യി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബത്തി​സ്ത ദി​ക്വാ​ത്രോ നി​യ​മി​ത​നാ​യി. ഇപ്പോൾ ബോ​ളീ​വി​യ​യി​ലെ അപ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആ​ണ് അദ്ദേഹം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നു (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം നാ​ല​ര) വ​ത്തി​ക്കാ​നി​ൽ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. ഉ​സ്ബ​ക്കി​സ്ഥാ​ൻ നു​ണ്‍ഷ്യോ​യാ​യി ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​സെ​ല​സ്റ്റി​നോ മി​ന്തി​യോ​റി​നെ​യും നി​യ​മി​ച്ചു. ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ ഡോ. ​ദി​ക്വാ​ത്രോ ഇ​ന്ത്യ​യി​ലെ​ത്തി ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സാ​ൽ​വ​ത്തോ​രെ പെ​നാ​ക്കി​യോ ഒ​ക്ടോ​ബ​റി​ൽ പോ​ള​ണ്ടി​ലേ​ക്കു സ്ഥ​ലം മാ​റി​പ്പോ​യ ഒ​ഴി​വി​ലാ​ണ് ഡോ. ദി​ക്വാ​ത്രോ നി​യ​മി​ത​നാ​യ​ത്. ഡോ. ​പെ​നാ​ക്കി​യോആ​റ് വ​ർ​ഷ​ത്തോ​ളം ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കേ​യാ​ണ് ഡോ. ​ദി​ക്വാ​ത്രോ​യെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ച്ച​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 

1985 മേ​യ് ഒ​ന്നു മു​ത​ൽ ന​യ​ത​ന്ത്ര രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​ക്വാ​ത്രോ, വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​യാ​യി സെൻട്രൽ ആ​ഫ്രി​ക്കൻ റിപ്പബ്ലിക്, കോം​ഗോ, ചാ​ഡ്, ഐ​ക്യ​രാ​ഷ്‌ട്രസ​ഭ (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ലെ അ​പ്പസ്തോ ലി​ക് നു​ണ്‍ഷ്യേ​ച്ച​റി​ലും വത്തിക്കാനിൽ സ്റ്റേ​റ്റ്സ് റി​ലേ​ഷ​ൻ​സ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലും സേ​വ​ന​മ​നു​ഷ് ഠിച്ചി​ട്ടു​ണ്ട്. 

വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ 2005-ൽ ആ​ർ​ച്ച്ബി​ഷപ്പാ​ക്കി ഉ​യ​ർ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പാ​ന​മ​യു​ടെ അ​പ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആ​യി നി​യ​മി​ച്ചു. 2008 ന​വം​ബ​ർ 21നു ​ബൊ​ളീ​വി​യ​യു​ടെ അ​പ്പസ്തോ​ലി​ക് നു​ണ്‍ഷ്യോ ആ​യി ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. 

ഇ​റ്റ​ലി​യി​ലെ ബോ​ളോ​ഞ്ഞ​യി​ൽ 1954 മാ​ർ​ച്ച് 18നു ​ജ​നി​ച്ച ഡോ. ​ദി​ക്വാ​ത്രോ 1981 ഓ​ഗ​സ്റ്റ് 24ന് ​വൈ​ദി​ക​നാ​യി. ക​റ്റാ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു സി​വി​ൽ ലോ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു ഡോ​ഗ്‌മാ​റ്റി​ക് തി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ലാ​റ്റ​റ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​നി​ന്നു കാനൻ നിയമത്തിൽ ഡോ​ക്ട​റേ​റ്റും നേ​ടി. ഫ്ര​ഞ്ച്, സ്പാ​നി​ഷ്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​വീണ്യ​വും നേ​ടി​യി​ട്ടു​ണ്ട്.
 


Source: deepika.com

Attachments




Back to Top

Syro Malabar Live