റവ.ഡോ. തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ::Syro Malabar News Updates റവ.ഡോ. തോമസ് തറയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
14-January,2017

കോട്ടയം: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകാംഗമായ റവ. ഡോ.തോമസ് (ടോമിച്ചൻ) തറയിലി (44)നെ സീറോ മലബാർ സഭാ സിനഡ് തെരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം 4.30ന് സഭാ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും നിയുക്‌ത മെത്രാനെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു.
 
ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗൺസിലിംഗ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറാണ് റവ.ഡോ. ടോമി തറയിൽ. ചങ്ങനാശേരി തറയിൽ പരേതനായ ജോസഫ് (കുഞ്ഞ് സാർ, ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച്എസ് മുൻ അധ്യാപകൻ) മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ഇളയയാളാണ്. 2000 ജനുവരി ഒന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലായിരുന്നു ഉപരിപഠനം. വചനപ്രഘോഷകനും ധ്യാനഗുരുമാണ് റവ.ഡോ. ടോമി തറയിൽ. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church