മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിൽ സീറോ മലബാർ സഭയ്ക്കു രജതജൂബിലി ::Syro Malabar News Updates മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിൽ സീറോ മലബാർ സഭയ്ക്കു രജതജൂബിലി
13-January,2017

കൊ​ച്ചി: പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളി​ൽ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​ജ​പാ​ല​ന​മേ​ഖ​ല​ക​ളു​ടെ വ്യാ​പ്തി​യി​ലും മു​ൻ​നി​ര​യി​ലു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ, മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​ന്‍റെ 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക്. ര​ജ​ത​ജൂ​ബി​ലി ആ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും. 
 
1992 ഡി​സം​ബ​ർ പ​തി​നാ​റി​നു ജോ​ണ്‍പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണു തോ​മാ​ശ്ലീ​ഹ​യു​ടെ പൈ​തൃ​ക​മു​ള്ള സീ​റോ മ​ല​ബാ​ർ​സ​ഭ​യെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ബൂ​ള​യി​ൽ (പേ​പ്പ​ൽ ഉ​ത്ത​ര​വ്) ഒ​പ്പു​വ​ച്ച​ത്. ക​ർ​ദി​നാ​ൾ മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ​യെ പ്ര​ഥ​മ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള മാ​ർ​പാ​പ്പ​യു​ടെ പ്ര​ഖ്യാ​പ​നം (ക്യൂ ​മ​ജോ​റി ക്രി​സ്തീ​സി​തേ​ലി​യും) 1993 ജ​നു​വ​രി 29ന് ​എ​റ​ണാ​കു​ളം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി ഇ​ന്ത്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് പ്രോ​നു​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് സൂ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഏ​ബ്ര​ഹാം കാ​ട്ടു​മ​ന​യെ സ​ഭ​യു​ടെ പൊ​ന്തി​ഫി​ക്ക​ൽ ഡ​ല​ഗേ​റ്റാ​യി മാ​ർ​പാ​പ്പ നി​യ​മി​ച്ച വി​വ​ര​വും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. 
 
1997 ജ​നു​വ​രി 18നു ​ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി അ​ഭി​ഷി​ക്ത​നാ​യി. 2011 ഏ​പ്രി​ൽ ഒ​ന്നി​നു ദി​വം​ഗ​ത​നാ​യ മാ​ർ വി​ത​യ​ത്തി​ലി​നു​ശേ​ഷം മേ​യ് 26നു ​ത​ക്ക​ല ബി​ഷ​പ്പാ​യി​രു​ന്ന മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ സ​ഭ​യു​ടെ മൂ​ന്നാ​മ​ത്തെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സി​ന​ഡ് തെ​ര​ഞ്ഞെ​ടു​ത്തു. മേ​യ് 29നാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണം. 
 
നാ​ളെ ന​ട​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ​ഭ​യി​ലെ മെ​ത്രാന്മാ​ർ​ക്കൊ​പ്പം വൈ​ദീ​ക, സ​ന്യ​സ്ത, അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക​വ​ക്താ​വ് റ​വ. ഡോ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് അ​റി​യി​ച്ചു. 
 
സി​ജോ പൈ​നാ​ട​ത്ത് 
 
പ്ര​ബോ​ധ​ന​രേ​ഖ പ്ര​കാ​ശ​നം ഇ​ന്ന് 
 
കൊ​ച്ചി: ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​ഭാം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ബോ​ധ​ന​രേ​ഖ ന​ൽ​കും. "ഒ​ന്നാ​യ് മു​ന്നോ​ട്ട്’ എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ പ്ര​ബോ​ധ​ന​രേ​ഖ​യു​ടെ പ്ര​കാ​ശ​നം ഇ​ന്നു കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ക്കും. 
 
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ അ​സം​ബ്ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ്ര​ബോ​ധ​ന​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
പ്ര​ബോ​ധ​ന​രേ​ഖ​യി​ൽ ക്രി​സ്തു​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ തി​രു​നാ​ൾ ദി​ന​മാ​യ ജ​നു​വ​രി ആ​റി​നു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ഒ​പ്പു​വ​ച്ചു. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ശേ​ഷം നാ​ലു മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ അ​സം​ബ്ലി​ക​ളാ​ണു ന​ട​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്കി​ലാ​ണ് അ​സം​ബ്ലി ന​ട​ക്കു​ക. 
 
50 ലക്ഷം വിശ്വാസികൾ, 2875 ഇടവകകൾ
 
കൊച്ചി: 1992ൽ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്ത​പ്പെ​ട്ട​ശേ​ഷം സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ജ​പാ​ല​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​മെ​ന്പാ​ടും സ​ജീ​വ​മാ​യി. അ​ന്പ​തു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ളു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു 32 രൂ​പ​ത​ക​ളും 58 മെ​ത്രാന്മാരു​മു​ണ്ട്. ഭാ​ര​ത​ത്തി​ൽ 29 രൂ​പ​ത​ക​ളാ​ണു സ​ഭ​യ്ക്കു​ള്ള​ത്. അ​ദി​ലാ​ബാ​ദ്, ബ​ൽ​ത്ത​ങ്ങാ​ടി, ഭ​ദ്രാ​വ​തി, ബി​ജ്നോ​ർ, ഛാന്ദ, ​ച​ങ്ങ​നാ​ശേ​രി, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി, ഫ​രീ​ദാ​ബാ​ദ്, ഖ​ര​ക്പു​ർ, ഇ​ടു​ക്കി, ഇ​രി​ങ്ങാ​ല​ക്കു​ട, ജ​ഗ​ദ​ൽ​പു​ർ, ക​ല്യാ​ണ്‍, കാ​ഞ്ഞി​ര​പ്പി​ള്ളി, കോ​ത​മം​ഗ​ലം, കോ​ട്ട​യം, മാ​ന​ന്ത​വാ​ടി, മാ​ണ്ഡ്യ, പാ​ല, പാ​ല​ക്കാ​ട്, രാ​ജ്കോ​ട്ട്, രാ​മ​നാ​ഥ​പു​രം, സാ​ഗ​ർ, സ​ത്ന, ത​ല​ശേ​രി, താ​മ​ര​ശേ​രി, ത​ക്ക​ല, തൃ​ശൂ​ർ, ഉ​ജ്ജ​യി​ൻ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ലെ സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക​ൾ. 
 
2,875 ഇ​ട​വ​ക​ക​ൾ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലു​ണ്ട്. 4,065 രൂ​പ​ത വൈ​ദി​ക​രും 3,540 സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ളി​ലെ വൈ​ദി​ക​രും 36,000 സ​ന്യാ​സി​നി​ക​ളും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. 309 പേ​രാ​ണ് 2016ൽ ​സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ന​വ​വൈ​ദി​ക​രാ​യി അ​ഭി​ഷി​ക്ത​രാ​യ​ത്. 5,048 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും 3,141 സ​ന്ന​ദ്ധ​സ്ഥാ​പ​ന​ങ്ങ​ളും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ, ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണ്‍, ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ പ്ര​സ്റ്റ​ണ്‍ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക​ൾ. കാ​ന​ഡ​യി​ൽ മി​സി​സാ​ഗ ആ​സ്ഥാ​ന​മാ​യി സ​ഭ​യ്ക്ക് എ​ക്സാ​ർ​ക്കേ​റ്റു​ണ്ട്. 
 
ഇ​ന്ത്യ​യ്ക്കു പു​റ​ത്ത് ആ​റു മെ​ത്രാന്മാ​രും ഇ​ന്ത്യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും യൂ​റോ​പ്പി​ലു​മാ​യി അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ​മാ​രും ശു​ശ്രൂ​ഷ ചെ​യ്യു​ന്നു. ഗ​ൾ​ഫി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും സ​ഭ​യു​ടെ അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യ്ക്കു സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ സീ​റോ മ​ല​ബാ​ർ രൂ​പ​താ​തി​ർ​ത്തി​ക​ൾ​ക്കു പു​റ​ത്തു​ള്ള മേ​ഖ​ല​ക​ളു​ടെ അ​ജ​പാ​ല​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റു​ണ്ട്. 

Source: deepika.com

Attachments




Back to Top

Syro Malabar Live