സീറോ മലബാർ സഭ പ്രേഷിതവാരാചരണം സമാപിച്ചു::Syro Malabar News Updates സീറോ മലബാർ സഭ പ്രേഷിതവാരാചരണം സമാപിച്ചു
13-January,2017

കൊ​ച്ചി: മി​ഷ​നെ അ​റി​യു​ക, മി​ഷ​ന​റി​യാ​വു​ക എ​ന്ന ആ​ദ​ർ​ശ​വാ​ക്യ​വു​മാ​യി ജ​നു​വ​രി ആ​റി​ന് ആ​രം​ഭി​ച്ച സീ​റോ മ​ല​ബാ​ർ സ​ഭ പ്രേ​ഷി​ത​വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ സാ​ഗ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ചി​റ​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 
 
സ​ഭ​യു​ടെ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ അ​റി​യാ​നും ലോ​ക​ത്തി​ന്‍റെ ദീ​പ​മാ​യി മാ​റാ​നു​മു​ള്ള ഓ​രോ ക്രൈ​സ്ത​വ​ന്‍റെ​യും വി​ളി​യി​ൽ ആ​ഴ​പ്പെ​ടാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​താ​ണു പ്രേ​ഷി​ത​വാ​രാ​ച​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
 
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സി​ന​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന മെ​ത്രാ​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്രേ​ഷി​ത​വാ​രാ​ച​ര​ണ സ​മാ​പ​ന​ത്തി​നു സീ​റോ-​മ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി. സീ​റോ മ​ല​ബാ​ർ മി​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് പു​ല​വേ​ലി​ൽ, സി​സ്റ്റ​ർ അ​രു​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ൾ കൈ​യി​ലേ​ന്തി മെ​ത്രാ​ന്മാ​രും മ​റ്റു​ള്ള​വ​രും പ്രേ​ഷി​ത​വാ​ര പ്ര​തി​ജ്ഞ​യെ​ടു​ത്തു. 
പ്രേ​ഷി​ത​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഇ​ട​വ​ക​ക​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം, ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​നം, മി​ഷ​ന​റി​മാ​രെ ആ​ദ​രി​ക്ക​ൽ, പ്രേ​ഷി​ത ദൗ​ത്യ പ്ര​ഖ്യാ​പ​നം, പ്രേ​ഷി​ത​ഞാ​യ​ർ ആ​ച​ര​ണം, മി​ഷ​ൻ മേ​ള​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, മി​ഷ​ൻ​റാ​ലി​ക​ൾ പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. 

Source: deepika.com

Attachments




Back to Top

Syro Malabar Live