കഴിവുകളെ പ്രയത്നംകൊണ്ടു വികസിപ്പിക്കുന്നവരാണു പ്രതിഭകൾ: മാർ പണ്ടാരശേരിൽ ::Syro Malabar News Updates കഴിവുകളെ പ്രയത്നംകൊണ്ടു വികസിപ്പിക്കുന്നവരാണു പ്രതിഭകൾ: മാർ പണ്ടാരശേരിൽ
01-January,2017

കൊച്ചി: ദൈവം നൽകിയ കഴിവുകളെ സ്വന്തം പ്രയത്നംകൊണ്ടു വികസിപ്പിച്ചെടുക്കുന്നവരാണു പ്രതിഭകളെന്നു സീറോ മലബാർ മതബോധന കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ. മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച പ്രതിഭാസംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവം നമുക്കു നൽകുന്ന കഴിവുകൾ കൃപയാണ്. ഈ കൃപയെ ദൈവത്തോടു ചേർന്നുനിന്നു വളർത്തുമ്പോഴാണു നാം പ്രതിഭകളാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ രൂപതകളിൽ 12–ാം ക്ലാസിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർഥികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു പ്രതിഭാസംഗമത്തിൽ പങ്കെടുക്കുന്നത്. റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഓഫീസ് സെക്രട്ടറി സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി അലക്സ് ജോർജ്, നിജോ ജോസഫ്, ഫാ. ഡായ് കുന്നത്ത്, ബിനോ പി. ജോസ്, മാരിയോ ജോസഫ്, റോബിൽ പി. മാത്യു, വിമൽ റോസ്, ഡോ. ബീന മനോജ് എന്നിവർ വിവിധ സെഷനുകൾ നയിക്കും. 

നാളെ ഉച്ചയ്ക്ക് 1.30ന് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് വിദ്യാർഥികളുമായി ആശയവിനിമയം നടത്തും. ഉച്ചകഴിഞ്ഞു 2.30നു നടക്കുന്ന സമാപന സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശം നൽകും. പ്രതിഭാസംഗമത്തിൽ മികവു തെളിയിക്കുന്നവർക്കുള്ള പുരസ്കാരങ്ങൾ കർദിനാൾ വിതരണം ചെയ്യും.
 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church