കാലാലയ ജീവിതം സേവന മനോഭാവം വളർത്താനുള്ള അവസരം: മാർ പുത്തൻവീട്ടിൽ::Syro Malabar News Updates കാലാലയ ജീവിതം സേവന മനോഭാവം വളർത്താനുള്ള അവസരം: മാർ പുത്തൻവീട്ടിൽ
04-December,2016

കൊച്ചി: സമൂഹത്തെയും പ്രകൃതിയെയും സേവനമനോഭാവത്തോടെ സമീപിക്കാനുള്ള പരിശീലനം കലാലയജീവിത ഘട്ടത്തിൽ യുവതലമുറ ആർജിക്കണമെന്നു എറണാകുളം –അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. 

സീറോ മലബാർ സഭയുടെ കീഴിൽ കേരളത്തിലുള്ള കോളജുകളിലെ കത്തോലിക്കാ വിദ്യാർഥി സംഘടനകളുടെ നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സമ്പർക്ക മാധ്യമങ്ങളുടെ ധാരാളിത്വത്തിൽ ജീവിതവീക്ഷണങ്ങൾ ചുരുക്കാതെ മാനുഷിക മൂല്യങ്ങളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനും യുവാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കാത്തലിക് മീഡിയ ഫൗണ്ടേഷൻ ചെയർമാൻ ശാന്തിമോൻ ജേക്കബ്, സീറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഡോ.ചാക്കോച്ചൻ ഞാവള്ളിൽ, ഡോ. വിപിൻ റോൾഡൻഡ്, പ്രഫ. അനു ജോർജ് എന്നിവർ ചർച്ചകൾ പ്രസംഗിച്ചു. കേരളത്തിലെ 65 കോളജുകളിൽനിന്നു വിദ്യാർഥി പ്രതിനിധികൾ പങ്കെ ടുത്തു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church