ക്രിസ്മസ് ആൽബം ‘മഞ്ഞ്’ പ്രകാശനം ചെയ്തു::Syro Malabar News Updates ക്രിസ്മസ് ആൽബം ‘മഞ്ഞ്’ പ്രകാശനം ചെയ്തു
03-December,2016

പ്രസ്റ്റൺ: കേരള ക്രിസ്തീയ സഭയിലെ പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനും വചനപ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറ രചനയും സംഗീതവും നിർവഹിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം ‘മഞ്ഞ്’ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
 
മൂവായിരത്തിലധികം ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ച് നിരവധി ആളുകളെ ഈശോയിലേക്കെത്തിച്ച ഷാജി അച്ചൻ കേരള കത്തോലിക്കാ സഭക്ക് നൽകിയ സേവനങ്ങൾ നിസ്തുലമാണെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു. 
 
പ്രസ്റ്റൺ കത്തീഡ്രലിൽ നടന്ന രൂപതയിലെ വിവിധ കമ്മീഷൻ ചെയർമാന്മാരുടെ യോഗത്തിൽ വികാരി ജനറാൾ ഫാ. തോമസ് പാറയടിക്കു നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വികാരി ജനറൽമാരായ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജി മലയിൽപുത്തൻപുരയ്ക്കൽ, രൂപതയിലെ വിവിധ കമ്മീഷൻ ചെയർമാൻമാരായ വൈദികരും പങ്കെടുത്തു. 
 
കരോൾ സർവീസിനും വിശുദ്ധ കുർബാനക്കും ആലപിക്കാവുന്ന രീതിയിൽ ഉള്ള 12 ഗാനങ്ങളാണ് സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ പാട്ടുകളുടെയും കരൊക്കെയും സിഡിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. സിഡി ആവശ്യമുള്ളവർ 07737171244 എന്ന നമ്പരിൽ ബന്ധപ്പെടുക.
 
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ധ്യാന ശുശ്രൂഷകളിൽ ഫാ. ഷാജി തുമ്പേചിറയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നു മുതൽ ഞായറാഴ്ച വരെ ലിവർപൂളിലും തുടർന്ന് ക്ലിഫ്ടൻ രൂപതയിലെ വിവിധ സ്‌ഥലങ്ങളിലും ആണ് ശുശ്രൂഷകൾ നടക്കുക.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church