ലിവർപൂളിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് സ്വീകരണവും , ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന നവീകരണ ധ്യാനവും ::Syro Malabar News Updates ലിവർപൂളിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് സ്വീകരണവും , ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന നവീകരണ ധ്യാനവും
29-November,2016

ലിവർപൂൾ. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് ദൈവം നൽകിയ ഏറ്റവും വലിയ  അനുഗ്രഹമായ ഗ്രെയിറ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയൻ അഭിവന്ദ്യ  മാർ ജോസഫ്  സ്രാമ്പിക്കൽ പിതാവിന് സ്വീകരണവും , പ്രശസ്ത കൃസ്തീയ സംഗീതജ്ഞനും , വചന പ്രഘോഷകനുമായ റെവ . ഫാ. ഷാജി തുമ്പേച്ചിറ നയിക്കുന്ന നവീകരണ ധ്യാനവും , ഡിസംബർ 2 ,3 ,4  ദിവസങ്ങളിൽ (വെള്ളി , ശനി , ഞായർ )ഫസാർക്കലി സെന്റ് ഫിലോമിനാസ്   പള്ളിയിൽ വച്ച് നടത്തപ്പെടുന്നു . ഡിസംബർ നാലാം തീയതി ഞായറാഴ്ച വൈകുന്നേരം നമ്മുടെ ദേവാലയത്തിൽ എത്തുന്ന അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിനെ നമുക്ക് ഒന്ന് ചേർന്ന് സ്വീകരിക്കാം പിറവിതിരുനാളിനു ഒരുക്കമായി നടക്കുന്ന നവീകരണ ധ്യാനത്തിൽ പങ്കെടുത്തു പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയെ ഹൃദയങ്ങളിൽ സ്വീകരിക്കുവാനും , അനേകായിരം ഗാനങ്ങളിൽ കൂടി അനേകരെ ഈശോയിലേക്കു നയിച്ച ഷാജി അച്ചന്റെ ധ്യാനത്തിൽ കൂടി ക്രിസ്മസിന് ഒരുങ്ങുവാനും എല്ലാവരെയും സ്നേഹപൂർവ്വം .

 ക്ഷണിക്കുന്നതായി വികാരി ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് അറിയിച്ചു 

 

 

സമയം . വെള്ളിയാഴ്ച .വൈകിട്ട് 5 മുതൽ 8  വരെ 

ശനി , രാവിലെ 9  മുതൽ വൈകിട്ട് 6  വരെ 

ഞായർ ഉച്ചക്ക് 12  മുതൽ വൈകിട്ട് 7  വരെ 

 

എല്ലാ ദിവസവും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ് . കുംബ സാരത്തിനുള്ള അവസരവും ഉണ്ടായിരിക്കും 

 

ADRESS. ST PHILOMINA CHURCH SPARROW HALL ROAD , FAZARKERLEY , LIVERPOOL.POST CODE L 9 6BU


Source: ഷൈമോൻ തോട്ടുങ്കൽ

Attachments
Back to Top

Never miss an update from Syro-Malabar Church