ഡോ. സിസ്റ്റർ മേരി ലിറ്റി അന്തരിച്ചു::Syro Malabar News Updates ഡോ. സിസ്റ്റർ മേരി ലിറ്റി അന്തരിച്ചു
06-November,2016

ചങ്ങനാശേരി: ദൈവപരിപാലനയുടെ ചെറിയ ദാസികൾ (എൽഎസ്ഡിപി) സന്യാസിനീ സമൂഹത്തിന്റെ സ്‌ഥാപകയും മുൻ മദർ ജനറാളും കാരുണ്യപ്രവർത്തക, വചനപ്രഘോഷക എന്നീ നിലകളിൽ പ്രശസ്തയുമായ ഡോ. മേരി ലിറ്റി (81) അന്തരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടിനു രാവിലെ 10നു കുന്നന്താനം എൽഎസ്ഡിപി ജനറലേറ്റ് ഹൗസിൽ എത്തിച്ചു പൊതുദർശനത്തിനു വയ്ക്കും. സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 9.30ന് ആരംഭിക്കും. സംസ്കാരം ജനറലേറ്റ് ഹൗസിനോടു ചേർന്നുള്ള സെമിത്തേരിയിൽ. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരും മാനസിക–ശാരീരിക ന്യൂനതയുള്ളവരുമായ പിഞ്ചുകുട്ടികളടക്കമുള്ളവരെയാണു സിസ്റ്റർ മേരി ലിറ്റി സ്‌ഥാപിച്ച ഭവനങ്ങളിൽ പരിപാലിക്കുന്നത്.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church