ബ്രിട്ടനിലെ സീറോമലബാർ രൂപത സ്‌ഥാപനവും മെത്രാഭിഷേകവും ഇന്ന് ::Syro Malabar News Updates ബ്രിട്ടനിലെ സീറോമലബാർ രൂപത സ്‌ഥാപനവും മെത്രാഭിഷേകവും ഇന്ന്
01-October,2016

ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാർ രൂപത സ്‌ഥാപനവും മെത്രാഭിഷേകവും ഇന്നു മാഞ്ചെസ്റ്ററിനടുത്തുള്ള പ്രിസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടക്കും. 

ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാല യോടെ ശുശ്രൂഷകൾ ആരംഭിക്കും. 1.15ന് മെത്രാഭിഷേക ശുശ്രൂഷകൾ തുടങ്ങും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ലങ്കാസ്റ്റർ രൂപത ബിഷപ് ഡോ. മൈക്കിൾ കാംബെൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും. തുടർന്നു നിയുക്‌ത മെത്രാൻ വിശുദ്ധകുർബാന അർപ്പിക്കും. 2.30ന് സ്‌ഥാനാരോഹണം. ബ്രിട്ടനിലെ വത്തിക്കാൻ പ്രധിനിധി ആർച്ച്ബിഷപ് ഡോ. അന്റോണിയോ മെന്നിനി അനുഗ്രഹ സന്ദേശം നൽകും. 

ചടങ്ങുകളിൽ സംബന്ധിക്കാൻ ചങ്ങനാശേരി ആർച്ച്ബിഷ്പ മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഉജ്‌ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ചു ഫാ. ഡാനിയേൽ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവരും എത്തിച്ചേർന്നിട്ടുണ്ട്. സീറോ മലബാർ സഭാ കോ–ഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന ഫാ. തോമസ്് പാറയടിയിൽ ആണ് ആർച്ച് ഡീക്കൻ. 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church