'കരുണയുടെ മാലാഖ' പ്രകാശനം ചെയ്തു::Syro Malabar News Updates 'കരുണയുടെ മാലാഖ' പ്രകാശനം ചെയ്തു
03-September,2016

 
കൊച്ചി: വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ചു 'ദീപിക' പ്രസിദ്ധീകരിച്ച 'കരുണയുടെ മാലാഖ' എന്ന ഗ്രന്ഥം പ്രകാശനംചെയ്തു. 
 
കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. 
 
മദര്‍ തെരേസയുടെ ജീവിതവും സന്ദേശങ്ങളും അവിസ്മരണീയ സന്ദര്‍ഭങ്ങളും അപൂര്‍വചിത്രങ്ങളും ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥയാത്ര, ജീവിതം, സന്ദേശം, അമ്മയ്ക്കൊപ്പം, വിശുദ്ധം എന്നീ അഞ്ചു ഭാഗങ്ങളായാണു ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്.
 
ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കൂരിയ ചാന്‍സിലര്‍ റവ.ഡോ.ആന്‍റണി കൊള്ളന്നൂര്‍, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ജനറല്‍ മാനേജര്‍ ഫിനാന്‍സ് എം.എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church