സീറോ മലബാര്‍ സഭയുടെ തനിമയും പൈതൃകവും കൂട്ടായ്മയുടെ താളവും പ്രഘോഷിക്കുന്ന സഭാഗാനം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി നിറഞ്ഞ കൈയടിയോടെ ഏറ്റുവാങ്ങി. സഭയുടെ സിനഡിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ സഭാഗാനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അസംബ്ലി വേദിയില്‍ പ്രകാശനം ചെയ്തു. സഭഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴയാണു വരികളെഴുതിയത്.
സഭാഗാനത്തിന്റെ പൂര്‍ണരൂപം:
സീറോ-മലബാര്‍ സഭയുടെ തനയര്‍
മാര്‍ത്തോമ്മായുടെ മക്കള്‍
ഘോഷിക്കുകയായ് ലോകം മുഴുവന്‍
ഒരു ജനമായ് തിരുവചനം
ആര്‍ഷ ഭാരത സംസ്ക്കാരത്തില്‍
ഉദയം കൊണ്ടൊരു നവ ജനത
ഇന്നീ സഭതന്‍ മഹിത ചരിത്രം
സാന്ദ്രം ശ്രേഷ്ഠം ദീപ്തം…
പള്ളികളേഴര തോമാശ്ലീഹാ
പടുത്തുയര്ത്തിയതോര്ക്കാം
വിശ്വാസത്തിനു ദര്‍ശനമേകും
മാര്തോമ്മാതന് സച്ചരിതം
ശ്ലീഹാ നാട്ടിയ സ്ലീവാ തണലില്‍
മുന്നേറും നാം ദൈവജനം
തനിമവിടാതെ കാത്തീടാം
ദൈവിക, ശ്ലൈഹിക സൂക്തം
സത്യം ജീവന് മാര്ഗ്ഗവുമൊരുപോല്
സുതരില് നിതരാം കൃപയാകാന്
മിശിഹാ നല്കിയ സ്നേഹ പ്രഭയില്‍
വിശ്വം മുഴുവന്‍ തെളിയട്ടെ
അജപാലകനായി വാണീടട്ടെ
തിരുസഭ തലവന്‍ മാര്‍പാപ്പാ
സീറോ-മലബാര്‍ സഭയുടെ താതന്
നിരതം നമ്മെ നയിക്കട്ടെ
ജയ ജയ പാരില്‍ വിശ്രുതയായ്
സീറോ-മലബാര്‍ സഭയെും
ജയ ജയ തോമാശ്ലീഹാ
ക്രിസ്തു മഹോത ശിഷ്യന് (2)