സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ് കോപ്പല്‍ അസംബ്ലിയ്ക്ക് ഇന്നു തുടക്കം. ::Syro Malabar News Updates സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ് കോപ്പല്‍ അസംബ്ലിയ്ക്ക് ഇന്നു തുടക്കം.
25-August,2016

കൊച്ചി: മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയിലെ പുരാതന സഭാസംവിധാനമായ څപള്ളിയോഗത്തിന്‍റെ നവീകൃത സംഗമത്തിനു സീ റോ മലബാര്‍ സഭയില്‍ ഇന്നു പ്രാര്‍ഥനാപൂര്‍വം സമാരംഭം. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ തുടങ്ങുമ്പോള്‍, സഭാചരിത്രത്തില്‍ പ്രൗഢമായ ഒരേടുകൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. 
 
ഇനി നാലുനാള്‍ സഭയുടെ എല്ലാ തലങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ നാളത്തെ സഭയ്ക്കായി ഒരുമിച്ചു ചിന്തിക്കും, ഒരുമിച്ചു പ്രാര്‍ഥിക്കും. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയുടെ രജതജൂബിലി തിളക്കത്തിലാണു സീറോ മലബാര്‍ സഭയുടെ സുപ്രധാന കൂട്ടായ്മ. 
 
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ ഇന്ത്യയുള്‍പ്പെടെ 21 രാജ്യങ്ങളില്‍നിന്ന് 515 പ്രതനിധികള്‍ എത്തിയിട്ടുണ്ട്. സീ റോമലബാര്‍ സഭയിലെ 50 മെത്രാന്മാര്‍, രൂപതകളെയും സമര്‍പ്പിത സമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികര്‍, 70 സന്യാസിനികള്‍, 220 അല്മായര്‍ എന്നിവര്‍ പങ്കെടുക്കുന്നവരില്‍പ്പെടുന്നു. 
 
ഇന്നു വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ അസംബ്ലി ആരംഭിക്കും. പ്രദക്ഷിണമായാണു മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തുക. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കും. 
 
6.30ന് ഗായകസംഘം അസംബ്ലി തീം സോംഗ് ആലപിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലെത്തിയ സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്‍ററി. 6.55നാണ് ഉദ്ഘാടന സമ്മേ ളനം. ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ ഉ ദ്ഘാടനം നിര്‍വഹിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആ ലഞ്ചേരി അസംബ്ലി പ്രതിനിധികളെ സ്വാഗതം ചെയ്ത് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആര്‍ ച്ച്ബിഷപ് ഡോ.എം.സൂസപാക്യം, ബിഷപ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്‍റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിക്കും. അത്താഴത്തിനു ശേഷം ഇ രിങ്ങാലക്കുട രൂപതയുടെ കലാപരിപാടികള്‍ നടക്കും. 
 
ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളു ടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു ചര്‍ച്ച നടക്കുക. പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ, ഈ വിഷയങ്ങളില്‍ സഭയുടെ വിവിധ മേഖലകളില്‍ നിന്നു സമാഹരിച്ച നിര്‍ദേശങ്ങളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയുണ്ടാകും. റവ.ഡോ.ടോണി നീലങ്കാവില്‍, റവ.ഡോ.മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ.ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവരാണു പ്രബന്ധാവതരണങ്ങള്‍ നടത്തുന്നത്. 
 
നാളെ രാവിലെ 6.20ന് ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്‍റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരാകും. 8.35ന് മേജര്‍ ആര്‍ച്ച്ബിഷപ് അസംബ്ലി പ്രതിനിധികളുമായി ആശയവിനിമയം നടത്തും. 
 
9.50നു സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ സന്ദേശം നല്‍കും. തുടര്‍ന്നു ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാ പ്പോലീ ത്ത കുറിയാക്കോസ് മാര്‍ സേവേറിയോസ് ഉച്ചകഴിഞ്ഞു 2.50ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും ആശംസയേകും. 
 
27ന് രാവിലെ 6.20ന് ഇംഗ്ലീഷിലുള്ള ദിവ്യബലിയില്‍ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനാകും. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസ് കല്ലുവേലില്‍ എന്നിവര്‍ സഹകാര്‍മികരാകും. രാവിലെ 9.50നു കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയും പുത്തന്‍കുരിശ് അങ്കമാലി മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ എഫ്രേമും ആശംസയേകും. 
 
28നു രാവിലെ 9.15നു സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മാതൃവേദി പ്രസിഡന്‍റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. 11നു കൃതജ്ഞതാദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കും.
 
ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്ട്രേലിയ, അമേരിക്ക, കാ നഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അസംബ്ലിയില്‍ പ്രതിനിധികളുണ്ട്. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ ഇന്ന് ഉച്ചയ്ക്ക് അസംബ്ലിയിലേക്കെത്തുമെന്നു സഭയുടെ മുഖ്യവക്താവ് റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സീറോ മലബാര്‍ സിനഡിന്‍റെ തീരുമാന പ്രകാരം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അംസംബ്ലി ആരംഭിക്കുന്നത്.

Source: SMCIMBack to Top

Never miss an update from Syro-Malabar Church