എസ്എബിഎസ് സന്യാസിനികള്‍ നേത്രദാനത്തിന് സമ്മതപത്രം നല്‍കി::Syro Malabar News Updates എസ്എബിഎസ് സന്യാസിനികള്‍ നേത്രദാനത്തിന് സമ്മതപത്രം നല്‍കി
27-May,2016

ചങ്ങനാശേരി: ആരാധനാ സന്യാസിനീ സഭയുടെ ചങ്ങനാശേരി സെന്‍റ് തോമസ് പ്രൊവിന്‍സിലെ സന്യാസിനികള്‍ നേത്രദാനത്തിനു സമ്മതപത്രം നല്‍കി. മസ്തിക മരണം സംഭവിക്കുന്ന സന്യാസിനികളുടെ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാനും ആരാധനാ സന്യാസിനി സഭയുടെ സിനക്കിള്‍ യോഗം തീരുമാനിച്ചതായി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ മേഴ്സി നെടുമ്പുറം പറഞ്ഞു.
 
കരുണയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് ആരാധനാ സന്യാസിനീ സഭ അവയവദാനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച മരിച്ച സിസ്റ്റര്‍ ആഗ്നസ് മരിയ, ഇന്നലെ മരിച്ച സിസ്റ്റര്‍ മാര്‍ട്ടിന്‍ മേരി എന്നിവരുടെ കണ്ണുകള്‍ ദാനം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശയുടെ ഡയറക്ടര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ പുന്നശേരി, ആരാധനാ സന്യാസിനീ സഭാ സമ്മേളനത്തില്‍ നല്‍കിയ അവയവദാന ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് മുഴുവന്‍ സന്യാസിനികളും അവയവദാനത്തിനുള്ള സമ്മതം അറിയിച്ചത്.

Source: http://deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church