വാനമ്പാടി അവാര്‍ഡ് സിസ്റ്റര്‍ മേരി ജെയിന് സമ്മാനിച്ചു::Syro Malabar News Updates വാനമ്പാടി അവാര്‍ഡ് സിസ്റ്റര്‍ മേരി ജെയിന് സമ്മാനിച്ചു
24-May,2016

പാലാ: സിസ്റ്റര്‍ മേരി ബനീഞ്ഞ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വാനമ്പാടി അവാര്‍ഡ് സിസ്റ്റര്‍ മേരി ജയിന്‍ എസ്ഡിക്ക് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സമ്മാനിച്ചു. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ 31 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്. കെ.എം. മാണി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളത്തിന്‍റെ മിസ്റ്റിക് കവി മേരി ബനീഞ്ഞായുടെ സംഭാവനകള്‍ കേരളത്തിന്‍റെ സാംസ്കാരിക വികാസത്തിന് ഊര്‍ജം പകര്‍ന്നുവെന്ന് ബനീഞ്ഞാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. 
 
അനുസ്മരണ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജയ്സ് സിഎംസി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ റെജീന മേരി ബനീഞ്ഞാ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുന്നോക്ക സമുദായ കമ്മീഷന്‍ മെംബര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി, പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി, സിസ്റ്റര്‍ നാന്‍സി, സെക്രട്ടറി ജോണ്‍ കച്ചിറമറ്റം, സിസ്റ്റര്‍ മേരി ജയിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Source: deepika.com

Attachments




Back to Top

Syro Malabar Live