സിസ്റ്റര്‍ മേരി ജയിന്‍ എസ്ഡിക്ക് വാനമ്പാടി അവാര്‍ഡ് 21 നു സമ്മാനിക്കും ::Syro Malabar News Updates സിസ്റ്റര്‍ മേരി ജയിന്‍ എസ്ഡിക്ക് വാനമ്പാടി അവാര്‍ഡ് 21 നു സമ്മാനിക്കും
19-May,2016

പാലാ: ബനീഞ്ഞാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാനമ്പാടി അവാര്‍ഡ് സാഹിത്യകാരിയും പ്രഭാഷകയുമായ സിസ്റ്റര്‍ മേരി ജയിന്‍ എസ്ഡിക്ക് 21 നു സമ്മാനിക്കും. കവിയത്രി സിസ്റ്റര്‍ മേരി ബനീഞ്ഞായുടെ 31-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു 21 ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സിസ്റ്റര്‍ മേരി ബനീഞ്ഞാ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അവാര്‍ഡുദാനം നിര്‍വഹിക്കും. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെയ്സ് സിഎംസിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുന്‍ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. 
 
പ്രഭാഷകയും സാഹിത്യകാരിയുമായ സിസ്റ്റര്‍ റെജീനാമേരി സിഎംസി ബനീഞ്ഞാ സ്മാരക പ്രഭാഷണം നടത്തും. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുന്നോക്ക സമുദായ കമ്മീഷന്‍ മെംബര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി, സിസ്റ്റര്‍ നാന്‍സി സിഎംസി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീന സണ്ണി, ജനറല്‍ സെക്രട്ടറി ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ മേരി ജയിന്‍ മറുപടി പ്രസംഗം നടത്തും.

Source: http://deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church