മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി::Syro Malabar News Updates മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
30-October,2015

മഞ്ചേരിയാല്‍ (അദിലാബാദ്): ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അദിലാബാദ് രൂപതയുടെ പുതിയ ബിഷ പായി മാര്‍ പ്രിന്‍സ് ആന്റണി പാ ണേങ്ങാടന്‍ അഭിഷിക്തനായി. അദിലാബാദിലെ മഞ്ചേരിയാല്‍ ചാവറ പാസ്ററല്‍ സെന്ററിലായിരുന്നു അഭിഷേക ചടങ്ങുകള്‍. 

സീറോ മലബാര്‍ സഭ മേജര്‍ ആ ര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ഇന്ത്യയിലെ അപ്പസ്തോ ലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, അദിലാബാദ് ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് കുന്നത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മികരായി.തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുതുകുളങ്ങര, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സാത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, ബിജ്നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, ജഗദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ.തുമ്മ ബാല, എലൂരു ബിഷപ് ഡോ.പോളിമേറ ജയറാവു, കുര്‍ണൂല്‍ ബിഷപ് പൂല അന്തോണി, രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, പാലാ രൂപത സഹായമെ ത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തു ടങ്ങിയ ബിഷപ്പുമാരും ഇരുന്നൂറേ ളം വൈദികരും നൂറുകണക്കിനു വിശ്വാസികളും അഭിഷേകചടങ്ങുകളില്‍ സംബന്ധിച്ചു.

ഗോണ്ട് ഗോത്രവിഭാഗക്കാരുടെ പാരമ്പര്യനൃത്തരൂപമായ ഗുസാഡിയോടെയായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. അഭിഷേക ചടങ്ങിനുശേഷം മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. 

അദിലാബാദ് രൂപതയുടെ സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ ജോസഫ് കുന്നത്തിന്റെ വലിയ സേവനങ്ങള്‍ക്കു നന്ദിപറഞ്ഞ മാര്‍ പാണേങ്ങാടന്‍, രൂപതയെ കെട്ടിപ്പ ടുത്ത വൈദികര്‍ക്കും സന്യസ് തര്‍ക്കും അല്മായര്‍ക്കും കൃത ജ്ഞത പ്രകാശിപ്പിച്ചു. 

മെത്രാഭിഷേകത്തിനു മാതാപിതാക്കളായ പാണേങ്ങാടന്‍ ദേവസി, കൊച്ചുത്രേസ്യയും സഹോദരങ്ങളായ ജോസ്, ക്ളീറ്റസ്, ബിന്‍സി എന്നിവരും അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്വത്തില്‍ ഇടവകക്കാരായ 30 പേരും എത്തിയിരുന്നു.


Source: http://deepika.com/ucod/

Attachments
Back to Top

Syro Malabar Live