അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി തിരുസംഘം തുടങ്ങാന്‍ ശിപാര്‍ശ::Syro Malabar News Updates അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി തിരുസംഘം തുടങ്ങാന്‍ ശിപാര്‍ശ
18-September,2015

വത്തിക്കാന്‍സിറ്റി: അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടി വത്തിക്കാനില്‍ തിരുസംഘം രൂപവത്കരിക്കാന്‍ ശിപാര്‍ശ. ഒന്‍പതു കര്‍ദിനാള്‍മാരടങ്ങിയ ഉപദേശക സമിതിയാണു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഈ ശിപാര്‍ശ സമര്‍പ്പിച്ചത്.അല്മായര്‍ക്കും കുടുംബത്തിനുംവേണ്ടി ഇപ്പോള്‍ പൊന്തിഫിക്കല്‍ കൌണ്‍സിലുകള്‍ ഉണ്ട്. ഇവയെ ലയിപ്പിച്ചു തിരുസംഘം രൂപവത്കരിക്കാനാണു ശിപാര്‍ശ. പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് ഈ തിരുസംഘത്തിന്റെ കീഴിലാക്കും.

മെത്രാന്മാര്‍, കത്തോലിക്കാ വിദ്യാഭ്യാസം, വിശുദ്ധരുടെ നാമകരണം, വൈദികര്‍, ദൈവാരാധന, വിശ്വാസം, സുവിശേഷവത്കരണം, സമര്‍പ്പിത ജീവിതം, പൌരസ്ത്യ സഭകള്‍ എന്നിവയ്ക്കായി ഒന്‍പതു തിരുസംഘങ്ങളാണു വത്തിക്കാനിലുള്ളത്. പുതിയ തിരുസംഘം അല്മായര്‍ക്കു സഭയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെകൂടി ഭാഗമാകും.


Source: http://deepika.com/ucod/

Attachments
Back to Top

Never miss an update from Syro-Malabar Church