സഭാംഗങ്ങള്‍ കൂട്ടായ്മയില്‍ മുന്നേറുന്നതാണ് യഥാര്‍ഥ സാക്ഷ്യം: മാര്‍ ആലഞ്ചേരി::Syro Malabar News Updates സഭാംഗങ്ങള്‍ കൂട്ടായ്മയില്‍ മുന്നേറുന്നതാണ് യഥാര്‍ഥ സാക്ഷ്യം: മാര്‍ ആലഞ്ചേരി
29-August,2015

കൊച്ചി: സഭയിലെ മുഴുവന്‍ അം ഗങ്ങളും കൂട്ടായ്മയില്‍ മുന്നോട്ടുനീങ്ങുന്നതാണു യഥാര്‍ഥ ക്രിസ്തുസാക്ഷ്യമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭിക്കുന്ന ആത്മമിത്രം മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി എറണാകുളം കാരണക്കോടം സെന്റ് ജൂഡ് പള്ളിയോടനുബന്ധിച്ച് ഒരുക്കിയി ട്ടുള്ള ഓഫീസിന്റെ ആശീര്‍വാദകര്‍മവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ദൈവജനം ഐക്യത്തിലാകു മ്പോള്‍ സമൂഹത്തിലെ എല്ലാവരെയും ഐക്യത്തിലേക്ക് നയി ക്കാന്‍ നമുക്കു സാധിക്കും. അല് മായ സമൂഹം സഭയുടെ ശക്തി യാണ്. സീറോ മലബാര്‍ സഭയുടെ അല്മായ ശബ്ദമായ കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ ശക്തമായ സാക്ഷ്യമാകണം. ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടു കൂടെയുണ്ട് എന്ന ക്രി സ്തുവിന്റെ വചനം നമുക്ക് കരുത്തു പകരണം. സ്വന്തം സമുദായത്തിന്റെയും മറ്റു സമുദായങ്ങളു ടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. എല്ലാ മതവിശ്വാസികളും വ്യത്യസ്ത സംസ്കാരങ്ങള്‍ ഉള്ളവരും നമ്മുടെ സഹോദരങ്ങളുമാണ്. ജാതിയും വര്‍ണവും വര്‍ഗവും നമുക്ക് അതിര്‍വരമ്പുകളല്ല. 

വലിയ ഉത്സാഹത്തോടും താത് പര്യത്തോടുമാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ സഭ യിലെ പിതാക്കന്മാര്‍ നോക്കിക്കാണുന്നത്. മൈക്രോ ഫിനാന്‍സ് പദ്ധതി പോലെ സമൂഹത്തിലെ സാധാരണക്കാര്‍ക്കു പ്രയോജനം ചെയ്യുന്ന ക്രിയാത്മകമായ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സംഘടനയ്ക്കു സാധി ക്കണം. വിശ്വസ്തതയോടും സുതാര്യതയോടും കൃത്യതയോടും കൂടി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനാകണം. സാമൂഹ്യ വിഷയങ്ങളെ സമഗ്രമായി പഠിച്ച് നിലപാട് രൂപീകരിക്കുവാനും സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും മാര്‍ഗദര്‍ശനം നല്‍കുവാനും കത്തോലിക്കാ കോണ്‍ഗ്രസിനു സാധിക്കും. 

വ്യക്തികളുടെ മഹത്വത്തെക്കാള്‍ സംഘടനയുടെ മഹത്വത്തിനു പ്രാ ധാന്യം നല്‍കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സാധിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. 

വൈകുന്നേരം ഏഴിനു കാരണക്കോടം പള്ളിയിലെത്തിയ മെത്രാന്മാരുടെ സംഘത്തെ വികാരിയും കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ഡയറക്ടറുമായ ഫാ. സെബാസ്റ്യന്‍ ഊരക്കാടനും ഇടവകാം ഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ക ത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ബൊക്കെ നല്‍കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വ ത്തിലാണ് ആശീര്‍വാദകര്‍മം നടന്നത്. ക ത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമി ജിയൂസ് ഇഞ്ചനാനിയില്‍ സമ്മേളനത്തില്‍ അധ്യ ക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പുമാ രായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടി ല്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോയി ആ ലപ്പാട്ട്, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പന്‍, മാര്‍ തോമസ് ഇലവനാ ല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജേ ക്കബ് അങ്ങാടിയത്ത്, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മാര്‍ എഫ്രേം നരികുളം, മാര്‍ തോമസ് തുരുത്തി മറ്റം, മാര്‍ ആന്റണി ചിറയത്ത്, മാര്‍ പോള്‍ ആലപ്പാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പി ള്ളി, അതിരൂപത ഡയറക്ടര്‍ ഫാ. സെബാ സ്റ്യന്‍ ഊരക്കാടന്‍, റവ. ഡോ. ജോസ് പുതിയേടത്ത്, പ്രസിഡന്റ് വി.വി. അഗസ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, രാജീവ് ജോ സഫ്, പ്രസിഡന്റ് സെബാസ്റ്യന്‍ വടശേരി, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് മൂലന്‍, ട്രഷറര്‍ ഡെന്നി തോമസ്, ഡെന്നീസ് കെ. ആന്റണി, സംസ്ഥാന, രൂപത ഭാരവാഹികള്‍, ഇടവക കൈക്കാരന്മാരായ ജോണ്‍ വൈപ്പശേരി, ജോസ് മാഞ്ഞാങ്ങ, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


Source: http://deepika.com/ucod/

Attachments
Back to Top

Never miss an update from Syro-Malabar Church