ഒല്ലൂര്‍: എവുപ്രാസ്യമ്മയുടെ വിശുദ്ധ പദവിയിലെ ആദ്യത്തെ തിരുനാള്‍ ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യ തീര്‍ഥകേന്ദ്രത്തില്‍ നാളെ ആഘോഷിക്കും.
കഴിഞ്ഞ 20 മുതല്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ക്ളെമന്റ് ചിറയത്ത് നേതൃത്വം നല്‍കും.
നാളെയാണ് തിരുനാള്‍ ദിനം. രാവിലെ 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ കാര്‍മികനാകും. വൈകീട്ട് 4.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു തൃ ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം മേരിമാതാ പള്ളിയി ലേക്കു പ്രദക്ഷിണമുണ്ടായിരിക്കും. ഉച്ചയ്ക്കു 12 മുതല്‍ മൂന്നുമണി വരെയും പ്രദക്ഷിണത്തിനുശേഷ വും നേര്‍ച്ചഭക്ഷണ വിതരണമുണ്ടായിരിക്കും.
വികാരി ജനറാളും തിരുനാള്‍ കമ്മിറ്റി ചെയര്‍മാനുമായ മോണ്‍. ജോ ര്‍ജ് കോമ്പാറ, റെക്ടര്‍ ഫാ. ആന്റ ണി തോട്ടാന്‍, ഒല്ലൂര്‍ ഫൊറോന വികാരി ഫാ. നോബി അമ്പൂക്കന്‍, ജനറല്‍ കണ്‍വീനര്‍ എ.ജി. ലൂവീസ്, തീര്‍ഥകേന്ദ്രം സെക്രട്ടറി സിസ്റര്‍ റാണി ജോര്‍ജ്, സിസ്റര്‍ സുപ്പീരിയര്‍ സിസ്റര്‍ സ്റെനി ഗ്രേസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനെ ത്തുന്ന ഭക്തജനങ്ങള്‍ക്കായി തീര്‍ഥകേന്ദ്രത്തില്‍ വിപുലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാപ്പലിനോടു ചേര്‍ന്നു വലിയ പന്തലും ഭക്തജനങ്ങള്‍ക്കു സൌകര്യപ്രദമായി നേര്‍ച്ചഭക്ഷണം കഴി ക്കുന്നതിനു പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്. വിവിധ ദേശങ്ങളില്‍നിന്നായി ആയിരക്കണക്കിനു ഭക്ത ജനങ്ങളാണു കഴിഞ്ഞദിവസങ്ങ ളില്‍ എവുപ്രാസ്യമ്മയുടെ കബറി ടത്തില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാ നായി എത്തിച്ചേര്‍ന്നത്. തിരുനാളി നോടനുബന്ധിച്ച് തീര്‍ഥകേന്ദ്രവും പരിസരവും മനോഹരമായി അലങ്ക രിച്ചിട്ടുണ്ട്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം തൂശൂര്‍ മേയര്‍ രാജന്‍ പല്ലന്‍ നിര്‍വഹിച്ചു.ഒല്ലൂര്‍: എവുപ്രാസ്യമ്മയുടെ വിശുദ്ധ പദവിയിലെ ആദ്യത്തെ തിരുനാള്‍ ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യ തീര്‍ഥകേന്ദ്രത്തില്‍ നാളെ ആഘോഷിക്കും.
കഴിഞ്ഞ 20 മുതല്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ക്ളെമന്റ് ചിറയത്ത് നേതൃത്വം നല്‍കും.
നാളെയാണ് തിരുനാള്‍ ദിനം. രാവിലെ 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ കാര്‍മികനാകും. വൈകീട്ട് 4.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു തൃ ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം മേരിമാതാ പള്ളിയി ലേക്കു പ്രദക്ഷിണമുണ്ടായിരിക്കും. ഉച്ചയ്ക്കു 12 മുതല്‍ മൂന്നുമണി വരെയും പ്രദക്ഷിണത്തിനുശേഷ വും നേര്‍ച്ചഭക്ഷണ വിതരണമുണ്ടായിരിക്കും.
വികാരി ജനറാളും തിരുനാള്‍ കമ്മിറ്റി ചെയര്‍മാനുമായ മോണ്‍. ജോ ര്‍ജ് കോമ്പാറ, റെക്ടര്‍ ഫാ. ആന്റ ണി തോട്ടാന്‍, ഒല്ലൂര്‍ ഫൊറോന വികാരി ഫാ. നോബി അമ്പൂക്കന്‍, ജനറല്‍ കണ്‍വീനര്‍ എ.ജി. ലൂവീസ്, തീര്‍ഥകേന്ദ്രം സെക്രട്ടറി സിസ്റര്‍ റാണി ജോര്‍ജ്, സിസ്റര്‍ സുപ്പീരിയര്‍ സിസ്റര്‍ സ്റെനി ഗ്രേസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനെ ത്തുന്ന ഭക്തജനങ്ങള്‍ക്കായി തീര്‍ഥകേന്ദ്രത്തില്‍ വിപുലമായ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാപ്പലിനോടു ചേര്‍ന്നു വലിയ പന്തലും ഭക്തജനങ്ങള്‍ക്കു സൌകര്യപ്രദമായി നേര്‍ച്ചഭക്ഷണം കഴി ക്കുന്നതിനു പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്. വിവിധ ദേശങ്ങളില്‍നിന്നായി ആയിരക്കണക്കിനു ഭക്ത ജനങ്ങളാണു കഴിഞ്ഞദിവസങ്ങ ളില്‍ എവുപ്രാസ്യമ്മയുടെ കബറി ടത്തില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കാ നായി എത്തിച്ചേര്‍ന്നത്. തിരുനാളി നോടനുബന്ധിച്ച് തീര്‍ഥകേന്ദ്രവും പരിസരവും മനോഹരമായി അലങ്ക രിച്ചിട്ടുണ്ട്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം തൂശൂര്‍ മേയര്‍ രാജന്‍ പല്ലന്‍ നിര്‍വഹിച്ചു.