ഗോവയിലെ ബെനോളിം എന്ന ഗ്രാമത്തില്‍ തന്റെ മാതൃഭവനത്തില്‍ 1651 ഏപ്രില്‍ 21 ു ജോസഫ് വാസ് ജനിച്ചു. ക്രിസ്റഫര്‍ വാസും മരിയ ദെ മിറാന്ഡയുമായിരുന്നു മാതാപിതാക്കള്‍. ജോസഫിന്റെ ജന്മദിനത്തില് ക്രിസ്റഫര്‍ മകനെകുറിച്ച് സ്വകാര്യ ഡയറിയില്‍ എഴുതി: “”ഇവന് ഒരു മഹാനാകും.’’ അതിനൊരു കാരണമുണ്ടായിരുന്നു. നട്ടുച്ചനേരത്ത് ആകാശത്ത് ഒരു നക്ഷത്രം ഉദിക്കുന്നതായി ജോസഫ് വാസ് ജനിച്ച അവസരത്തില്‍ അദ്ദേഹം സ്വപ്നം കണ്ടു.
പഠിക്കാന്‍ സമര്‍ഥനായിരുന്നു ജോസഫ്. പഠനത്തിനു പിന്നിലായിരുന്നവരെയും ക്ളാസില്‍ പോകാന്‍ കഴിയാതിരുന്ന പാവപ്പെട്ട കുട്ടികളെയും പഠിപ്പിക്കാന്‍ അവന് താല്പര്യം കാട്ടി. ശാന്തനും ക്ഷമാശീലനുമായിരുന്ന ജോസഫ് അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. അള്‍ത്താരശുശ്രൂഷകനും ഇടവകയിലെ വൈദികരുടെ കണ്ണിലുണ്ണിയുമായിരുന്നു അവന്.
ഗോവ സെന്റ് പോള്‍സ് കോളേജിലെ പഠനത്തിനുശേഷം ജോസഫ് വാസ് സെന്റ് അക്വീാസ് സെമിനാരിയില്‍ ചേര്‍ന്നു. 1676 ല്‍, 25-ാം വയസില്‍ വൈദികപട്ടം ലഭിച്ചു. അദ്ദേഹം വൈദികശുശ്രൂഷ ചെയ്തുതുടങ്ങിയതു പാവങ്ങളോടു താദാത്മ്യപ്പെട്ടു നഗ്നപാദനായി നടന്നാണ്. 1677 ഓഗസ്റ് അഞ്ചിനു ജോസഫ് വാസ് തന്നെ പരിശുദ്ധ കന്യകയുടെ ദാസനായി സമര്‍പ്പിച്ചു. ലാളിത്യംകൊണ്ടും സുകൃതസമ്പന്നവുമായ ജീവിതംകൊണ്ടും അസാധാരാണത്വം പുലര്‍ത്തിയിരുന്ന ജോസഫ് വാസിനെ ഗവര്ണര്മാരുള്പ്പെടെ മഹനീയ വ്യക്തികള്‍ ആധ്യാത്മികപിതാവായി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടുകയും ചെയ്തു.
ദൌത്യം തിരിച്ചറിയുന്നു
പോര്‍ച്ചുഗീസ് മിഷനറിമാരിലൂടെ ക്രിസ്തീയവിശ്വാസം ശ്രീലങ്കയില്‍ എത്തിയത് 1505 ലാണ്. കാല്വിനി സ്റുകാരായ ഡച്ചുകാര്‍ 1636 ല്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി അവിടെ അധികാരം പിടിച്ചെടുത്തു. അവര്‍ കത്തോലിക്കാസ്ഥാപനങ്ങള്‍ പിടിച്ചടക്കി. പള്ളികള്‍ തകര്‍ത്തു. വൈദികരെ രാജ്യത്തുിന്നു പുറത്താക്കി. ശ്രീലങ്കയിലെ കത്തോലിക്കര്‍ ഡച്ചുകാരുടെ പക്കല്‍നിന്നു കഠിനപീഡകള്‍ നേരിടേണ്ടി വരുന്നതും അവര്‍ക്കു സഭാശുശ്രൂഷകള് നിഷേധിക്കപ്പെട്ടിരിക്കുന്നതും ഗോവ കത്തീഡ്രലിലെ വൈദികന് ഒരിക്കല്‍ കുര്‍ബാന മധ്യേ പ്രസംഗത്തില്‍ വിവരിച്ചു.
ഇതുകേട്ട ഫാ. ജോസഫ് വാസ് സുഹൃത്തുക്കളായ വൈദികരുമായി ശ്രീലങ്കയിലെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. തന്നോടൊപ്പം അവിടേക്കു പോകാന്‍ അവരെ അദ്ദേഹം ക്ഷണിച്ചു. അപകടകരമായ ആ ദൌത്യത്തില്‍ പങ്കുചേരാന്‍ അവരാരും തയാറായിരുന്നില്ല. പക്ഷേ, ജോസഫ് വാസി പിന്തിരിപ്പിക്കാന് ഇതൊന്നും പര്യാപ്തമായിരുന്നില്ല. ഏതു വെല്ലുവിളി ഏറ്റെടുക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ശ്രീലങ്കയിലേക്കു അനു മതി തേടി അദ്ദേഹം ഗോവ അതിരൂപത അധികാരികളെ സമീപിച്ചു. എന്നാല്‍, അവര്‍ അദ്ദേഹത്തെ ഫൊറാനാ വികാരിയായി കാനറയിലേക്കു ിയോഗിച്ചു. കാനറയും വളരെക്കാലമായി കത്തോലിക്കാവൈദികരുടെ സാന്നിധ്യമില്ലാത്ത ഡച്ചുകോളനി ആയിരുന്നു.
അദ്ദേഹം 1681 മാര്‍ച്ചില്‍ കാനറയിലേക്കു പോയി. ാലുവര്ഷം അവിടെ ജോലി ചെയ്തു. മംഗലാപുരം ഇടവകയ്ക്ക് അദ്ദേഹം രൂപമേകി. ബാര്സളൂറിലെ പള്ളി പുതുക്കിപ്പണിതു. ഗാംഗുളിയില് പുതിയൊരു ദേവാലയം ിര്‍മിച്ചു. പല കപ്പേളകളും സ്ഥാപിച്ചു. പാവങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും എല്ലാവര്ക്കും മതബോധം നല്കുന്നതിനുമായി ഓരോ ഗ്രാമത്തിലും അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. പള്ളിയുടെയും സ്കൂളിന്റെയും ിത്യച്ചെലവ്ി ആവശ്യമായ പണം സമാഹരിക്കാന്‍ അല്മായസംഘങ്ങളെയും അദ്ദേഹം ഏര്‍പ്പെടുത്തി.
എന്നും ഉച്ചകഴിഞ്ഞ് അദ്ദേഹം രോഗികളെ സന്ദര്‍ശിച്ചു. അദ്ദേഹം അവരെ പരിചരിക്കുകയും മുറിവുകള്‍ വൃത്തിയാക്കി വച്ചുകെട്ടുകയും ചെയ്തു. ദാരിദ്യ്രംമൂലം മക്കളെ പണക്കാര്‍ക്ക് അടിമകളായി വിറ്റവരും കാന റായില്‍ ഉണ്ടായിരുന്നു. ധാരാളം കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം പണം കൊടുത്ത് അടിമത്തത്തില്ിന്നു മോചിപ്പിച്ചു. ധരിച്ചിരുന്ന വസ്ത്രം ഒഴികെ തനിക്കുള്ളതെല്ലാം അദ്ദേഹം പാവങ്ങള്‍ക്കു ദാനം ചെയ്തു.