കാനാന്‍ ദേശം റിയാലിറ്റിഷോ ശ്രദ്ധേയമാകുന്നു::Syro Malabar News Updates കാനാന്‍ ദേശം റിയാലിറ്റിഷോ ശ്രദ്ധേയമാകുന്നു
25-August,2014

കൊച്ചി: ഗുഡ്നെസ് ഡിവൈന്‍ ടിവി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ ശ്രദ്ധേയമാകുന്നു. ബൈബിളിനെക്കുറിച്ച് ആഴത്തിലുള്ള പഠനവും അറിവും പങ്കുവച്ചുകൊണ്ടാണു കാനാന്‍ദേശം പുതുമയൊരുക്കിയത്. സാമൂഹ്യവിഷയങ്ങളിലുള്ള സംവാദവും ഉള്‍പ്പെടുത്തി ഷോ കൂടുതല്‍ ജനകീയമാക്കുകയാണ് അണിയറക്കാര്‍. മദ്യപാനം, ദാരിദ്യ്രം, ഗര്‍ഭഛിദ്രം, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, യുവജനപ്രശ്നങ്ങള്‍, ശാസ്ത്രസാങ്കേതിക രംഗം, മറ്റു ജനകീയ പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ കാനാന്‍ ദേശത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സീറോ മല ബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്യനാണ് അവതാരകന്‍. സന്തോഷ് മണിമല പ്രൊഡ്യൂസറാകുന്ന കാനാന്‍ ദേശം ഞായറാഴ്ച വൈകുന്നരം 7.30നാണു സംപ്രേഷണം ചെയ്യുന്നത്. തിങ്കള്‍ രാവിലെ 7.30, ബുധന്‍ ഉച്ചകഴിഞ്ഞ് 2.00, വെള്ളി വൈകുന്നേരം 4.00 എന്നിങ്ങനെ പുനഃസം പ്രേഷണവുമുണ്ട്.


Source: www.deepika.com/ucod

Attachments
Back to Top

Never miss an update from Syro-Malabar Church