കോട്ടയം: നാഗമ്പടം വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോണീസിന്റെ നൊവേന തിരുനാള്‍ സമാപിച്ചു.
ഇന്നലെ ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ തിരുനാള്‍ സമൂഹബലിക്കു വിജയപുരം ബിഷപ് ഡോ.സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പൌരോഹിത്യസുവര്ണ ജൂബിലി ആഘോഷിച്ച ഫാ.ഫ്രാന്‍സിസ് വേലശേരി, ഫാ.ജോസഫ് ചേരിയില്‍, ഫാ.ബെര്‍ത്തലോമിയോ ഒസിഡി എന്നിവയെ ദിവ്യബലിക്കു ശേഷം ആദരിച്ചു.
തുടര്‍ന്നു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ സിഡിയുടെ പ്രകാശകര്മവും ബിഷപ് നിര്‍വഹിച്ചു. ആയിരക്കണക്കിനു വിശ്വാസികളാണു തിരുനാളില്‍ പങ്കെടുക്കാനായി ഈ ദിവസങ്ങളില്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തിയത്.