മാന്നാനം ആശ്രമദേവാലയത്തില്‍ തിരുനാളിനു കൊടിയേറി ::Syro Malabar News Updates മാന്നാനം ആശ്രമദേവാലയത്തില്‍ തിരുനാളിനു കൊടിയേറി
03-May,2014

 
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിനും നാല്പതുമണി ആരാധനയ്ക്കും കൊടിയേറി. 12നു സമാപിക്കും. ഇന്നലെ പ്രിയോര്‍ റവ.ഡോ. ആന്റണി ഇടനാട് തിരുനാളിനു കൊടിയേറ്റി. 
 
ഇന്നു രാവിലെ ആറ്, 7.30, 8.45, 10 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന ഫാ. ജേക്കബ് പുളിക്കല്‍. നാളെ രാവിലെ എട്ടിനു ആദ്യകുര്‍ബാന സ്വീകരണം. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന ഫാ. ജയ്സണ്‍ മാവേലില്‍. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന ഫാ. ജെയ്സ് ചെമ്പനാംതടത്തില്‍. ആറിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന ഫാ. അഭിലാഷ് പതിപ്പള്ളില്‍. ഏഴിന് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ധ്യാനം ഫാ. ജോഷി പ്ളാമൂട്ടില്‍, വൈകുന്നേരം 6.30നു വിശുദ്ധ കുര്‍ബാന ഫാ. സനീഷ് മാവേലില്‍. എട്ടിനു നാല്പതു മണി ആരാധന. രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍ ഫാ. സിറിയക്ക് മഠത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കൌണ്‍സിലര്‍ വൈദികര്‍ സഹകാര്‍മികരായിരിക്കും. രാത്രി എട്ടുവരെ ആരാധന ഉണ്ടായിരിക്കും. ഒമ്പതിനു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന മുന്‍ആശ്രമശ്രേഷ്ഠന്മാരായ ഫാ. ജോസഫ് മുട്ടത്ത്, ഫാ. ജൂലിയാന്‍ പടിഞ്ഞറേച്ചിറയില്‍, ഫാ. തോമസ് ചൂളപ്പറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 10നു രാവിലെ ആറു മുതല്‍ 7.30വരെ ആരാധന. തുടര്‍ന്നു 7.30നു വിശുദ്ധ കുര്‍ബാന കോട്ടയം പ്രോവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ് ഇടയാടി മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണം. രാവിലെ 10നു വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് 2.45നു പ്രസുദേന്തിമാര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന ഫാ. റ്റിറ്റോ വള്ളവന്തറ. തുടര്‍ന്നു നഗരപ്രദിക്ഷണം ഫാ. ജോസഫ് ആനിത്തോട്ടം, സന്ദേശം ഫാ. വിനീത് വാഴേക്കുടിയില്‍. 
 
തിരുനാള്‍ ദിനമായ 11നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, 9.30നു തിരുനാള്‍ റാസ കുര്‍ബാന ഫാ. മിനേഷ് പുത്തന്‍പുരയ്ക്കല്‍, ഫാ. അനീഷ് ഓലിക്കല്‍, ഫാ. റെജി കൂടപ്പാട്ട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം ഫാ. ജോസഫ് ഒഴുകയില്‍. സ്നേഹവിരുന്ന്, തിരുസ്വരൂപ പുനഃപ്രതിഷ്ഠ, കൊടിയിറക്ക്. 12നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church