മരിയഭക്തി വിളിച്ചോതിയ പട്ടണപ്രദക്ഷിണം നാടിനു പുണ്യമായി::Syro Malabar News Updates മരിയഭക്തി വിളിച്ചോതിയ പട്ടണപ്രദക്ഷിണം നാടിനു പുണ്യമായി
09-December,2013



പാലാ: അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു നടത്തിയ പട്ടണപ്രദക്ഷിണം നാടിനു പുണ്യമായി. ജൂബിലി കപ്പേള നിറഞ്ഞുനിന്ന വിശ്വാസസാഗരവും പാലാ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികളുടെ മരിയന്‍ റാലിയും ബൈബിള്‍ രംഗങ്ങള്‍ അനാവരണം ചെയ്ത ടാബ്ളോ മത്സരവും വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപമായി.

പരിശുദ്ധമാതാവിന്റെ അനുഗ്രഹം തേടുന്നതിനായി പ്രഭാതം മുതല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു വിശ്വാസികള്‍ ജൂബിലി കപ്പേളയിലേയ്ക്ക് ഒഴുകിയെത്തി. മാതാവിന്റെ സന്നിധിയില്‍ നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ചും കുരുന്നുകളെ അടിമവെച്ചും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയുമാണ് വിശ്വാസികള്‍ തങ്ങളുടെ ഭക്തി പ്രകടിപ്പിച്ചത്. സ്കൂള്‍ കുട്ടികള്‍ നടത്തിയ മരിയന്‍ റാലി മാതാവിനോടുള്ള ഭക്തിയുടെ നവ്യാനുഭവമായി. മരിയസൂക്തങ്ങള്‍ ഉരുവിട്ട് അച്ചടക്കത്തോടെയും ചിട്ടയോടെയും ടൌണ്‍ ചുറ്റി നടത്തിയ റാലിയില്‍ മരിയ ഭക്തി നിറഞ്ഞു നിന്നു.

ബൈബിളിലെ സംഭങ്ങളെ ആസ്പദമാക്കി നടത്തിയ ടാബ്ളോ മത്സരം വീക്ഷിക്കുന്നത്ി നഗരവീഥിയുടെ ഇരുവശങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും റോളര്‍ സ്കേറ്റിംഗ് ഷോയും നിറഞ്ഞകൈയടിയോടെയാണ് ജനം സ്വീകരിച്ചത്. മാതാവിനോടുള്ള അര്‍ച്ചനയായി തിരുന്നാള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിമാനത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടി പാലായ്ക്ക് നവ്യാനുഭവമായി.

മാതാവിന്റെ തിരുസ്വരൂപം സംവഹിച്ചു നടത്തിയ പട്ടണപ്രദക്ഷണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. മുത്തുക്കുടകളുടെയും വെള്ളിക്കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെട്ട പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകി. പ്രദക്ഷിണവഴികളിലൊക്കെ കത്തിച്ചമെഴുകുതിരികളും കൂപ്പുകൈകളുമായി വിശ്വാസികള്‍ പ്രദക്ഷിണത്തെ വരവേറ്റു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം ല്‍കി.

തിരുനാള്‍ പ്രദക്ഷിണം പന്തലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റവ.ഡോ.ജോസഫ് കടുപ്പില്‍ സന്ദേശം ല്‍കി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പരിശുദ്ധകുര്‍ബായുടെ ആശീര്‍വാദം ല്‍കുകയും സമ്മാദാം നിര്‍വഹിക്കുകയും ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.സെബാസ്റ്യന്‍ കൊല്ലംപറമ്പില്‍ കൃതജ്ഞത പറഞ്ഞു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church