തലയോലപ്പറമ്പ്: ദൈവത്തിനു പ്രിയപ്പെട്ടവരായി നാം ജീവിക്കണമെന്നും ഓരോരുത്തരിലുമുള്ള കുറവുകള്‍ മറ്റു രീതിയില്‍ ദൈവം പരിഹരിച്ചുതരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ശാരീരികന്യൂനതയുള്ളവരെ അനുസ്മരിക്കുന്ന ദിനത്തോടുബ ന്ധിച്ച് നീര്‍പ്പാറ അസീസി മൌണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 10 ബധിര വിദ്യാര്‍ഥികള്‍ക്കു പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപവും നല്കി പ്രസംഗിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.
നമ്മുടെ സമൂഹം ശാരീരിക മാസിക ന്യൂനതയുള്ളവരെ സംരക്ഷിക്കാനും സഹായിക്കാനും ത യാറാവണം. ഇതിന്റെ ഓര്‍മപ്പെടുത്തലാണു വികലാംഗദിനം.
യേശു ഒട്ടേറെ നിരവധി അന്ധരെയും മൂകരെയും സുഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്‍കുക വഴി നാം ദൈവത്തിനു മുന്നില്‍ സ്വയം മഹത്വപ്പെടുകയാണ്.
ഓരോരുത്തര്‍ക്കും ദൈവം വ്യത്യസ്തമായ കഴിവുകളാണു ല്കിയിരിക്കുന്നത്. ഇതു വികസിപ്പിച്ചെടുക്കാന്‍ മുക്കു കഴിയണമെ ന്നും അദ്ദേഹം പറഞ്ഞു. ഫാ. പോ ള്‍ പടയാടില്, ഫാ. ആന്റണി മഴുവഞ്ചേരി, ഫാ. ഏബ്രഹാം പൂച്ചക്കാട് എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.