മുട്ടം സെന്റ്മേരീസ് ഫൊറോനാപള്ളിയില്‍ വിശ്വാസവര്‍ഷ സമാപനവും പ്രഘോഷണറാലിയും ::Syro Malabar News Updates മുട്ടം സെന്റ്മേരീസ് ഫൊറോനാപള്ളിയില്‍ വിശ്വാസവര്‍ഷ സമാപനവും പ്രഘോഷണറാലിയും
25-November,2013


ചേര്‍ത്തല: മുട്ടം സെന്റ്മേരീസ് ഫൊറോനാപള്ളിയില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ചു വിശ്വാസവര്‍ഷ സമാപനാചരണവും വിശ്വാസപ്രഘോഷണറാലിയും നടന്നു. റാലിയില്‍ ഫൊറോനയിലെ 17 ഇടവകകളില്‍ നിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2.30 ന്‌ ഫൊറോനായിലെ വിവിധ ഇടവകയിലെ വൈദികര്‍ സഹകാര്‍മികരായ സമൂഹദിവ്യബലിക്ക് സീറോമലബാര്‍സഭ കുരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

സമൂഹദിവ്യബലിക്കുശേഷം വൈകുന്നേരം നാലരയോടെ പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച വിശ്വാസപ്രഘോഷണ റാലി മാര്‍ ബോസ്കോ പുത്തൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു. യുവാക്കളുടെ ഇരുചക്രവാഹങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ അണിനിരന്നു. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങള്‍, കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍ റാലിയെ നയനമനോഹരമാക്കി.

വടക്കേ അങ്ങാടിവഴി ഇരുമ്പുപാലം കയറി കോടതിക്കവലയില്‍ ിന്നു തെക്കോട്ട് ീങ്ങി കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡ്, അപ്സര ജംഗ്ഷന്‍, മിിസിവില്‍ സ്റേഷന്‍, സെന്റ് മേരീസ് പാലം, പ്രൈവറ്റ് ബസ്സ്റാന്‍ഡ് വഴി ടക്കാവ് റോഡിലൂടെ ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. ഫൊറോ വികാരി ഫാ. സെബാസ്റ്യന്‍ മാണിക്കത്താന്‍, ജറല്‍ കണ്‍വീര്‍മാരായ ഫാ.ജോഷി പുതുവ, ഫാ.ആന്റോ ചാലിശേരി, വിവിധ ഇടവകകളിലെ വികാരിമാര്‍, സ്യസ്തര്‍, ഇടവകയിലെ വിവിധ സംഘടാ ഭാരവാഹികള്‍ തുടങ്ങിയവര്‍ തൃേത്വം ല്‍കി. റാലി സ്കൂളില്‍ സമാപിച്ചപ്പോള്‍ വിശ്വാസികള്‍ ദീപം തെളിച്ച് വിശ്വാസ പ്രതിജ്ഞയെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഫാ. ജോഷി കളപ്പറമ്പത്തിന്റെ തൃേത്വത്തില്‍ ഫൊറോതല ഗായകസംഘം ഒരുക്കിയ ഭക്തി ഗാമേളയും ശ്രദ്ധേയമായി.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church