അഭിഷേകാഗ്നി കണ്‍വന്‍ഷനു പ്രാര്‍ഥനാനിര്‍ഭരമായ തുടക്കം::Syro Malabar News Updates അഭിഷേകാഗ്നി കണ്‍വന്‍ഷനു പ്രാര്‍ഥനാനിര്‍ഭരമായ തുടക്കം
21-November,2013

 
 
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ പ്രാര്‍ഥനാനിര്‍ഭരമായ തുടക്കം. ഒന്നരലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കണ്‍വന്‍ഷന്‍ പന്തല്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷിനിര്‍ത്തി ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
 
സ്ഹേത്തിന്റെ കൂട്ടായ്മയിലൂടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ സാക്ഷ്യം നടക്കുകയെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദൈവവുമായുള്ള ബന്ധം അനുദിനം വളര്‍ത്താന്‍ പോരുന്ന സ്ഹേബദ്ധമായ അന്തരീക്ഷം നിലിര്‍ത്തുന്ന കുടുംബം സമൂഹത്തിനു മാതൃകയാകും. ഈ അന്തരീക്ഷമുള്ള കുടുംബത്തില്‍ വളരുന്നവര്‍ അയല്‍ക്കാരുമായി  നല്ലബന്ധം പുലര്‍ത്തും-മാര്‍ പെരുന്തോട്ടം പറഞ്ഞു.
 
ഉദ്ഘാടന പ്രഭാഷണത്തെത്തുടര്‍ന്ന് ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ വചപ്രഘോഷണംന ടത്തി. ദൈവത്തിനു സ്തുതികളര്‍പ്പിച്ച് പ്രാര്‍ഥിക്കുന്ന കുടുംബങ്ങളില്‍ അതിന്റേതായ ദൈവാനുഗ്രഹമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ശ്വാസോഛ്വാസത്തിലും നമുക്ക് കര്‍ത്താവി സ്തുതിക്കാം എന്ന് സീറോമലബാര്‍ സഭയുടെ യാമപ്രാര്‍ഥയിലെ ആഹ്വാനം ഈ മനോഭാവം വ്യക്തമാക്കുന്നതാണ്.
 
അതിരമ്പുഴ ഫൊറോയിലെ വൈദികര്‍ ചേര്‍ന്ന് വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. ഫൊറോന വികാരി റവ.ഡോ.മാണി പുതിയിടം സന്ദേശം ല്‍കി. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ ആരാധ യിച്ചു. ഇന്നു രാവിലെ ഒമ്പത്ി കണ്‍വന്‍ഷന്‍ ആരംഭിക്കും. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ വചപ്രഘോഷണവും സൌഖ്യാരാധയും യിക്കും. വിശ്വാസവര്‍ഷാചരണത്തിന്റെ അതിരമ്പുഴ ഫൊറാാേതല സമാപത്തോടുബന്ധിച്ച് ഏറ്റുമാൂര്‍ ക്രിസ്തുരാജ പള്ളിയില്‍ിന്ന് ആരംഭിച്ച വിശ്വാസറാലി പന്തലില്‍ എത്തിയശേഷമാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ക്രിസ്തുരാജ പള്ളി വികാരി ഫാ.ആന്റണി പോരൂക്കര, കൈക്കാരന്‍ അഡ്വ.സിബി വെട്ടൂര്ി പേപ്പല്‍ പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church