കൊച്ചി: സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ 48-ാമതു ഗവേഷണ സെമിനാര്‍ സഭാ ആസ്ഥാമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഇന്നു തുടങ്ങും.
രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകളെ ആസ്പദമാക്കിയുള്ള സെമിനാര്‍ വൈകുന്നേരം അഞ്ചിനു കമ്മീഷന്‍ ചെയര്‍മാനും പാലാ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. എല്‍ആര്‍സി ചെയര്‍മാനും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെമിനാര്‍ ഏഴിനു സമാപിക്കും.