കൊച്ചി: വിശ്വാസവര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ 48-ാമതു ഗവേഷണ സെമിനാര്‍ സഭാ ആസ്ഥാമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നാളെ തുടങ്ങും. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകളെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഏഴിനു സമാപിക്കും.
സീറോ മലബാര്‍ ഡോക്ട്രയില്‍ കമ്മീഷന്റെ സഹകരണത്തോടെയാണു സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. നാളെ വൈകുന്നേരം അഞ്ചിനു കമ്മീഷന്‍ ചെയര്‍മാനും പാലാ ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എല്‍ആര്‍സി ചെയര്‍മാനും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.
വിശ്വാസവര്‍ഷത്തില്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ 'ചൈതന്യം വീണ്െടടുക്കല്‍' എന്ന വിഷയത്തിലുള്ള പഠന സെമിനാറില്‍ കേരള സഭയില്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ സ്വീകാര്യതയും സ്വാധീനവും, ദൈവവചന വും വിശ്വാസജീവിതവും, ആരാധനക്രമവും ക്രിസ്തീയ ജീവിതവും, സീറോ മലബാര്‍ സഭയുടെ വ്യക്തിത്വവും അവകാശങ്ങളും, ദരിദ്രയായ സഭ പാവങ്ങള്‍ക്കുവേണ്ടി, വിശ്വാസപ്രഘോഷണം: വെല്ലുവിളികളും പുതിയ മാനങ്ങളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ദൈവശാസ്ത്ര പണ്ഡിതര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍, മല്പാന്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ജോസഫ് കൂടപ്പുഴ, റവ.ഡോ. ജോസഫ് എറമ്പില്‍, റവ.ഡോ. പോള്‍ പുളിക്കല്‍, റവ. ഡോ.ജോസഫ് പാംബ്ളാനിയില്‍ തുടങ്ങിയവര്‍ വിവിധ സെഷുകള്‍ യിക്കും. ആധുനിക കാലഘട്ടത്തില്‍ വിശ്വാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ച പ്രഫ. പി.സി. തോമസ്, പ്രഫ.കൊച്ചുറാണി ജോസഫ്, സിസ്റര്‍ ശോഭ, റവ. ഡോ. ജോര്‍ജ് കുഴിപ്പിള്ളി എന്നിവര്‍ നയിക്കും.
സെമിാറിന്റെ സമാപ ദിമായ ഏഴിു രാവിലെ 11ു ട ക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ റിസര്‍ച്ച് സെന്റര്‍ അവാര്‍ഡ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോര്‍ജ് കീഷ്യസ് കച്ചിറമറ്റത്തിു സമ്മാിക്കും. സംസ്ഥാ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സിബി മാത്യൂസ് മുഖ്യാതിഥിയാകും. പ്രശസ്തിപത്രവും ഫലകവും പരേതായ ഇട്ടൂപ്പ് എടക്കുളത്തൂരിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ 25,000 രൂപയുടെ കാഷ് അവാര്‍ഡുമാണു പുരസ്കാര ജേതാവിു ല്‍കുന്നത്. സിഎംഐ പ്രിയോര്‍ ജറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിക്കും.
ബിഷപ്പുമാരായ മാര്‍ റെമിജിയൂസ് ഇഞ്ചാിയില്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരും റവ.ഡോ.സിബി പുളിക്കല്‍, റവ. ഡോ.പോളി മണിയാട്ട്, റവ. ഡോ. ജോസഫ് പാലക്കീല്‍, റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, സിസ്റര്‍ മെറീ എന്നിവരും സെമിാറിു തൃേത്വം ല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷും 0484- 2425727, 9497324768 എന്നീ മ്പറുകളില്‍ വിളിക്കണമെന്നു എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയി ച്ചു.