വിശ്വാസവര്‍ഷ പ്രതിഭാപുരസ്കാരം ബീനാ ജേക്കബിന് ::Syro Malabar News Updates വിശ്വാസവര്‍ഷ പ്രതിഭാപുരസ്കാരം ബീനാ ജേക്കബിന്
15-August,2013

പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് വിശ്വാസവര്‍ഷത്തോടനുബന്ധിച്ചു നടത്തിയ വത്തിക്കാന്‍ കൌണ്‍സില്‍ മെഗാക്വിസില്‍ ബീനാ ജേക്കബ് പുളിക്കക്കുന്നേല്‍ (കുന്നോന്നി) ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും വിശ്വാസവര്‍ഷ പുരസ്കാരവും കരസ്ഥമാക്കി. ആല്‍ബര്‍ട്ട് ഏബ്രഹാം ഞൊങ്ങണിയില്‍ (ചേര്‍പ്പുങ്കല്‍) രണ്ടാംസമ്മാനമായ 50,000 രൂപ കാഷ് അവാര്‍ഡും സിസ്റര്‍ ബെറ്റി (എല്‍എആര്‍, മണ്ണയ്ക്കനാട്) മൂന്നാംസമ്മാനമായ 25,000 രൂപ കാഷ് അവാര്‍ഡും നേടി. 
 
വിവിധ കാറ്റഗറികളില്‍ ടോബി പെരുവേലില്‍ (കുരുവിനാല്‍), ഷിനറ്റ് പഴയിടത്ത് (മുട്ടം), നിക്സണ്‍ അനുഗ്രഹനഗര്‍ (കോട്ടയം), സിജി മുണ്ടന്‍ബില്ലി (അങ്കമാലി), ജോണി ചിറക്കല്‍ (പൂഞ്ഞാര്‍), ഗ്രേസി പുതുമന (മുത്തോലപുരം), ആന്റണിക്കുട്ടി കൊച്ചുകണ്ടത്തില്‍ (ചങ്ങനാശേരി), ആലീസ് പുത്തന്‍പറമ്പില്‍ (കയ്യൂര്‍), ബ്രദര്‍ ജോയല്‍ സെബാസ്റ്യന്‍, സിസ്റര്‍ തെരേസ (കുറവിലങ്ങാട്) എന്നിവര്‍ 10,000 രൂപ കാഷ് അവാര്‍ഡ് നേടി. കൂത്താട്ടുകുളം, മുണ്ടാങ്കല്‍, മേവട ഇടവകകള്‍ കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫി നേടി. വിജയികള്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

Source: deepika

Attachments
Back to Top

Syro Malabar Live