കൊച്ചി: വിശ്വാസവര്‍ഷാചരണം സാര്‍വത്രികസഭയ്ക്ക് ലഭിച്ച പ്രത്യേക വരദാനമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ആധുനികലോകത്തിന്റെ വെല്ലു വിളിക്കനുസൃതമായി യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസസാക്ഷികളായി ജീവിക്കാന്‍ വിശ്വാസവര്‍ഷാ ചരണത്തിലൂടെ വിശ്വാസികള്‍ക്കും പ്രാദേശിക സഭകള്‍ക്കും സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. കേരളകത്തോലിക്കാസഭയുടെ സിരാകേന്ദ്രമായ പി.ഒ.സി. യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിശ്വാസ വര്‍ഷാചരണ പരിപാടികള്‍ സഭയ്ക്കും സമൂഹത്തിനും ശരിയായ ദിശാബോധവും മാര്‍ഗനിര്‍ദ്ദേശവും നല്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ഒ.സി. യുടെ ഹോം ഡേ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി. ഡയറക്ടറുമായ റവ. ഡോ. സ്റീഫന്‍ ആലത്തറ ചടങ്ങില്‍ അധ്യക്ഷ വഹിച്ചു. കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജോളി വടക്കന്‍, പി.ഒ.സി. അസിസ്റന്റ് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, പി.ഒ.സി. എക്സിക്യൂട്ടീവ് അംഗം ശ്രീമതി റോസക്കുട്ടി അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പി.ഒ.സി. യുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രകാശനകര്‍മ്മം ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു.
ഫോട്ടോ മാറ്റര്‍: പി.ഒ.സി. യുടെ ഹോം ഡേ ആഘോഷങ്ങള്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു. റവ. ഫാ. ജോളി വടക്കന്‍, റവ. ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, റവ. ഡോ. സ്റീഫന്‍ ആലത്തറ, ശ്രീമതി റോസക്കുട്ടി അബ്രഹാം, സിസ്റര്‍ ടെസ്സി ആന്റണി എന്നിവര്‍ സമീപം