മസ്കറ്റ്: അസോസിയേഷന്‍ ഓഫ് സപ്പോര്‍ട്ടേഴ്സ് ഓഫ് സീറോ മലബാര്‍ മിഷന്‍ (എസ്എസ്എം) ഒമാന്‍ ചാപ്റ്റര്‍ സഭാ കലണ്ടര്‍ പുറത്തിറക്കി. സഭാപരമായ വിശേഷ ദിവസങ്ങള്‍, യാമ പ്രാര്‍ത്ഥനാ ഘടികാരം ഉള്‍പ്പടെ ബഹുവര്‍ണത്തിലാണ് കലണ്ടര്‍ അച്ചടിച്ചിരിക്കുന്നത്. മിഷന്റെ ഗള്‍ഫ് കോര്‍ഡിനേറ്റര്‍ എ.എം സണ്ണി, ജോസഫ് ചാക്കോ, ജോണ്‍സണ്‍ വര്‍ഗീസ്, ജോസഫ് ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സീറോ മലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് എസ്എസ്എം രൂപവത്കരിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രൂപതയ്ക്കും, സഭാ സ്ഥാപനങ്ങള്‍ക്കും അവര്‍ നടത്തുന്ന സമാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ഫണ്ട് ചെയ്യുകയാണ് മിഷന്റെ ലക്ഷ്യം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രക്ഷാധികാരിയും, മാര്‍ ജോര്‍ജ് കരോട്ടമ്പ്രേല്‍ ഡയറക്ടറുമാണ്. മാര്‍ ബോസ്കോ പുത്തൂര്‍, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജയ്സണ്‍ പുത്തൂര്‍ തുടങ്ങിയവരാണ് മറ്റ് ഭാരവാഹികള്‍.