ചേര്‍ത്തല: പുണ്യചരിതനും 30 വര്‍ഷക്കാലം വടവാതൂര്‍ സെമിനാരിയിലെ സ്പിരിച്വല്‍ ഫാദറും വിവിധ സന്യാസ സമൂഹങ്ങളുടെ ഗുരുവും ആധ്യാത്മിക ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നല്കുന്ന മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡിനു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.
2012 ല്‍ പ്രസിദ്ധീകരിച്ച ആധ്യാത്മിക ഗ്രന്ഥങ്ങള്‍ രണ്ടുകോപ്പി വീതം 10-2-2013-ന് മുമ്പായി റവ. ഡോ. ആന്റണി കരിയില്‍ സിഎംഐ, ചെയര്മാന്, മോണ്‍. മാത്യു മങ്കുഴിക്കരി ആധ്യാത്മികവേദി, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ടെക്നോളജി, രാജഗിരിവാലി പി.ഒ കൊച്ചി-682 039, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 04842427835, 2428238. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.