മിഷന്‍ലീഗ് അഖില കേരള ചെറുകഥാ മത്സരം ::Syro Malabar News Updates മിഷന്‍ലീഗ് അഖില കേരള ചെറുകഥാ മത്സരം
22-January,2013

 

തലശേരി: വിശ്വാസ വര്‍ഷത്തോടനുബന്ധിച്ചു തലശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്‍ സ്മാരക അവാര്‍ഡിനായി അഖിലകേരളാടിസ്ഥാനത്തില്‍ ചെറുകഥാ മത്സരം നടത്തുന്നു. വിശ്വാസ ദൂതന്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 18 വയസിനു മുകളിലുള്ള മിഷന്‍ലീഗ് അംഗങ്ങള്‍ക്കായാണു മത്സരം. രചനകള്‍ 10 പേജില്‍ കൂടരുത്. മിഷന്‍ലീഗിന്റെ അംഗത്വം, പ്രായം എന്നിവ തെളിയിക്കുന്നതിന് ഇടവക വികാരിയുടെ സാക്ഷ്യപത്രം രചനയോടൊപ്പം വയ്ക്കണം. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കു യഥാക്രമം 2001, 1001 രൂപാ കാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിക്കും. രചനകള്‍ തിരികെ ലഭിക്കണമെന്നുള്ളവര്‍ ആവശ്യമായ സ്റാമ്പ് പതിച്ചു മേല്‍വിലാസമെഴുതിയ കവര്‍ വയ്ക്കണം. രചനകള്‍ ഫെബ്രുവരി 28 ന് മുമ്പ് ഫാ. മാത്യു മുളയോലില്‍, ഡയറക്ടര്‍ ചെറുപുഷ്പ മിഷന്‍ലീഗ്, സന്ദേശഭവന്‍, തലശേരി, 670101 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്കു ഫോണ്‍: 9447482008, 0490 2325516.

Source: smcim

Attachments




Back to Top

Never miss an update from Syro-Malabar Church