ചങ്ങനാശേരി: റോമന്‍സ് എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ പൌരോഹിത്യത്തെയും വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണെന്നു ചങ്ങനാശേരി അതിരൂപതാ പബ്ളിക് റിലേഷന്‍സ്- ജാഗ്രതാസമിതി യോഗം വിലയിരുത്തി.
വിലകുറഞ്ഞതും തരംതാണതുമായ ഹാസ്യത്തിലൂടെ ബോക്സോഫീസ് വിജയം നേടുന്നതിനായി മുഖ്യധാരാ മതങ്ങളുടെ പ്രതീകങ്ങളെയും നേതൃത്വങ്ങളെയും നിന്ദിക്കുകയും പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമാ സംസ്കാരം സഹിഷ്ണതയുടെ സര്‍വ സീമകളും ലംഘിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
സിനിമയിലൂടെ ക്രൈസ്തവ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയെ അതിരൂപതാ ജാഗ്രതാ സമിതി അപലപിച്ചു. പിആര്‍ഒ പ്രഫ. ജെ.സി. മാടപ്പാട്ട് അധ്യക്ഷത വഹിച്ചു.
കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് പനക്കേഴം, ഡോ. പി.സി. അനിയന്‍കുഞ്ഞ്, പി.എ. കുര്യച്ചന്‍, അഡ്വ. പി.പി. ജോസഫ്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ഡോ. സോണി കണ്ടങ്കരി, കെ.സി. ആന്റണി, കെ.വി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.