കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ മീഡിയ ഫോറം സെക്രട്ടറിയായി സിജോ പൈനാടത്ത് (എറണാകുളം) നിയമിതനായി. അല്മായ കമ്മീഷന്‍ കണ്‍സള്‍ട്ടേഷന്‍ കൌണ്‍സില്‍ അംഗമായ സിജോ പൈനാടത്ത് ദീപിക ദിനപത്രത്തിന്റെ സീനിയര്‍ സബ്എഡിറ്ററും, എറണാകുളം-അങ്കമാലി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ നിര്‍വാഹക സമിതി അംഗവുമാണ്.
കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി മാധ്യമ മേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന സഭാംഗങ്ങളായ അല്മായരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് മീഡിയ ഫോറം രൂപം നല്‍കുന്നതാണ്. മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സമ്മേളനം മെയ് അവസാനവാരം കൊച്ചിയില്‍ സംഘടിപ്പിക്കും.