ഭരണങ്ങാനം: വിശ്വാസവര്‍ഷ നിറവില്‍ പാലാ രൂപത നേതൃത്വം നല്‍കുന്ന ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗര്‍ അഭിഷേകാഗ്നി അന്തര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷനുള്ള പന്തല്‍ തയാറായി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണു ക്രമീകരിച്ചിരിക്കുന്നത്. സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനത്തിന്റെയും അങ്കണങ്ങളില്‍ അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ 12 അടി നീളവും 10 അടി ഉയരവുമുള്ള 15 എല്‍സിഡി സ്ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്.
രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീല്‍ചെയറും സ ഹായത്തിനു വോളണ്ടിയര്‍മാരെ യും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുദ്ധജലവും മെഡിക്കല്‍ ടീമിന്റെ സ ഹായവും എപ്പോഴുമുണ്ടാകും. രൂപതയിലെ 169 ഇടവകളില്‍നിന്നു തെരഞ്ഞെടുത്ത 501 വോളണ്ടിയര്‍മാരാണ് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. ഗതാഗതക്രമീകരണത്തിനായി പോലീസിന്റെയും 200 വോളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
നാളെ വൈകുന്നേരം 4.30-ന് പാ ലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 5.45-ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രസംഗം നടത്തും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം നാലിനു ജപമാലയും തുടര്‍ന്നു വൈദികമേലധ്യക്ഷന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും നടക്കും. തുടര്‍ന്നു വചനപ്രഘോഷണവും അഭിഷേക ശുശ്രൂഷയും. ദിവ്യകാരുണ്യ ആരാധനയോടെ രാത്രി ഒമ്പതിനു ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിക്കും. പ്രമുഖ വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ 201 അംഗ സംഘമാണു കണ്‍വന്‍ഷന്‍ നയി ക്കുന്നത്.