റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു::Syro Malabar News Updates News റാങ്ക് ജേതാക്കളെ അഭിനന്ദിച്ചു

കാക്കനാട്: സർവകലാശാല തലത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിലെ റാങ്ക് ജേതാക്കളായ സീറോമലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനം എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോമലബാർ ദളിത് വികാസ് സൊസൈറ്റി ആണ് ഈ അനുമോദനസമ്മേളനം ഒരുക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം കോമിൽ ഒന്നാം റാങ്ക് നേടിയ സൂര്യ വർഗീസ്, ബി എസ് സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന, ബി എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ജിബിൻ എന്നിവരാണ് പുരസ്‌കാരങ്ങളും ക്യാഷ് അവാർഡുകളും ഏറ്റുവാങ്ങിയത്. എസ് ഡി വി എസ് പ്രസിഡന്റ് മാര്‍ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിബിസി ദളിത് കമ്മീഷൻ ചെയർമാൻ മാര്‍ ജേക്കബ് മുരിക്കൻ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, ഫാ. ഷാജ്‌കുമാർ, ജെയിംസ് ഇലവുങ്കൽ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഫാ. സിജു അഴകത്ത് എം എസ് റ്റി, ഫാ. ജോസഫ് തോലാനിയ്ക്കല്‍, സി. നമ്രത, സി. നയന, സി. അൻസ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Back to Top

Never miss an update from Syro-Malabar Church