ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്തു::Syro Malabar News Updates News ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്തു

കാക്കനാട്: മികച്ച പഠനത്തിന് ആധുനിക പഠനോപാധികള്‍ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്; അവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് അര്‍ഹരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്കിയത് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍ ആണ്. കൂരിയ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍, ഡി സി എം എസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേകുറ്റ് എന്നിവര്‍ സംസാരിച്ചു. കൂരിയയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വൈദികര്‍, സിസ്റ്റേഴ്സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Back to Top

Never miss an update from Syro-Malabar Church