മുന്നോക്കകാരുടെ സാമ്പത്തിക സംവരണം: അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി സ്വാഗതം ചെയ്തു. ::Syro Malabar News Updates News മുന്നോക്കകാരുടെ സാമ്പത്തിക സംവരണം: അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി സ്വാഗതം ചെയ്തു.

കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും മറ്റ് സംവരണങ്ങള്‍ ഒന്നും ഇല്ലാത്തവരുമായ മുന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സംവരണം നല്‍കുന്ന ചട്ടഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനത്തെ അന്തര്‍ദേശീയ മാതൃവേദി സ്വാഗതം ചെയ്യുകയും സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. എത്രയും വേഗം വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്‍കണമെന്നും മാതൃവേദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഭേദഗതിയിലൂടെ നിര്‍ദ്ധനരും മിടുക്കരുമായ വിദ്യാത്ഥികള്‍ക്കു വിദ്യാഭ്യാസ അവസരവും ജോലി സാദ്ധ്യതകളും ലഭിക്കുക വഴി വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഇവര്‍ക്ക് നീതി ലഭിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് മാതൃവേദി അഭിപ്രായപെട്ടു. പ്രസിഡന്‍റ് ഡോ.കെ വി റീത്താമ്മയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, ആനിമേറ്റര്‍ സി.ഡോ. സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, ടെസ്സി സെബാസ്റ്റ്യന്‍, അന്നമ്മ ജോണ്‍ തറയില്‍, മേഴ്സി ജോസഫ്, റിന്‍സി ജോസ്, ബീന ബിറ്റി എന്നിവര്‍ പ്രസംഗിച്ചു.
Back to Top

Never miss an update from Syro-Malabar Church