പുസ്തകപ്രകാശനം നടത്തി ::Syro Malabar News Updates News പുസ്തകപ്രകാശനം നടത്തി

കാക്കനാട്: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ ആര്‍ സി) മുപ്പത്തിയഞ്ചാമത്തെ പുസ്തകം, 'മാര്‍ തോമാശ്ലീഹായും കേരളവും', കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍വെച്ച് സീറോമലബാര്‍ സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മണ്ണുത്തി വെറ്റിനറി കോളേജ് പ്രൊഫസര്‍ ജോസഫ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു. മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ സാഹചര്യങ്ങളും സാധ്യതകളും സവിശേഷതകളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സഭാചരിത്രപഠനത്തില്‍ അവഗാഹം നേടിയ ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ്. ഈ ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ എല്‍ ആര്‍ സി യുടെ ഓഫീസില്‍ ലഭ്യമാണ്.
Back to Top

Never miss an update from Syro-Malabar Church