സാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു::Syro Malabar News Updates News സാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

കാക്കനാട്: സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നു മാതൃവേദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തോടും മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. ആ നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ട് വരരുതെന്നും മാതൃവേദി ആവശ്യപെട്ടു. അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം ഓണ്‍ലൈനായി പ്രസിഡന്‍റ് ഡോ. കെ. വി. റീത്താമ്മയുടെ അധ്യക്ഷതയില്‍ സമ്മേളിച്ചു. മാതൃത്വം നവയുഗസൃഷ്ടിക്കായി എന്ന ദര്‍ശനം മുന്‍നിര്‍ത്തി വിശ്വാസജീവിതം, ശുചിത്വസംസ്കാരം, ഭക്ഷ്യപരമാധികാരം, സ്ത്രീസുരക്ഷ എന്നിവ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മാതൃവേദി ലക്ഷ്യമിടേണ്ടത് എന്ന് യോഗം നിര്‍ദേശിച്ചു. ഡയറക്ടര്‍ റെവ. ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, റോസിലി പോള്‍ തട്ടില്‍, ടെസ്സി സെബാസ്റ്റ്യന്‍, അന്നമ്മ ജോണ്‍ തറയില്‍, റിന്‍സി ജോസ്, ബീന ബിറ്റി, മേഴ്സി ജോസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Back to Top

Never miss an update from Syro-Malabar Church