മതബോധന ഉപപാഠപുസ്തകം 'കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ' പ്രകാശനം ചെയ്തു.::Syro Malabar News Updates മതബോധന ഉപപാഠപുസ്തകം 'കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ' പ്രകാശനം ചെയ്തു.
27-May,2020

കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്‍ തയ്യാറാക്കിയ മതബോധന ഉപപാഠപുസ്തകം കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മതബോധന കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഞറളക്കാട്ട്, ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് ജേക്കബ് മനത്തോടത്ത്, കമ്മീഷന്‍ സെക്രട്ടറി ഡോ. തോമസ് മേല്‍വെട്ടത്ത്, സി. ജിസ്ലെറ്റ് എം.എസ്.ജെ. എന്നിവര്‍ സന്നിഹിതരായിരിന്നു

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church