കോ​വി​ഡ് പ്ര​തി​രോ​ധ​വും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കെ​സി​ബി​സി വി​ല​യി​രു​ത്തും::Syro Malabar News Updates കോ​വി​ഡ് പ്ര​തി​രോ​ധ​വും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കെ​സി​ബി​സി വി​ല​യി​രു​ത്തും
15-May,2020

കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ-​​​ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളും സ​​​ന്യാ​​സ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്തെ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ര്‍​ട്ടും ക​​​ണ​​​ക്കു​​​ക​​​ളും കെ​​​സി​​​ബി​​​സി​​ക്കു ​സ​​​മ​​​ര്‍​പ്പി​​​ച്ചു. 
 
കെ​​​സി​​​ബി​​​സി വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ വി​​​ല​​​യി​​​രു​​​ത്തും. കോ​​​വി​​​ഡാ​​​ന​​​ന്ത​​​ര സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും എ​​​ന്ന വി​​​ഷ​​​യം കെ​​​സി​​​ബി​​​സി ച​​​ര്‍​ച്ച​​​ചെ​​​യ്തു ഭാ​​​വി​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു. 
 
കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ, ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ജി​​​ല്ലാ അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​തു സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ളാ​​​ണ്. കോ​​​വി​​​ഡി​​​ന് എ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍, മാ​​​സ്‌​​​ക്, സാ​​​നി​​​റ്റെ​​​സ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ര്‍​മാ​​​ണ​​​വി​​​ത​​​ര​​​ണ​​​ങ്ങ​​​ള്‍, അ​​​തി​​​ഥി​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും പ്ര​​​യാ​​​സ​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും ഭ​​​ക്ഷ​​​ണ​​​വും മ​​​രു​​​ന്നും എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്ക​​​ല്‍, ഭ​​​ക്ഷ​​​ണ​​​ക്കി​​​റ്റ് ത​​​യാ​​​റാ​​​ക്കി വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ല്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും സ​​​ന്ന്യ​​​സ്ത​​​രും സ​​​ജ്ജീ​​​വ​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. 
 
രൂ​​​പ​​​താ​ സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​തി​​​നോ​​​ട​​​കം 15 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ മാ​​​സ്‌​​​കു​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​ഞ്ഞു. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും മ​​​റ്റു സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ച് ക​​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ സ​​​ഭ​​​യി​​​ലെ വ​​​നി​​​താ-​​​യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്. 
 
സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ള്‍ വ​​​ഴി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഏ​​​പ്രി​​​ല്‍ 30 വ​​​രെ 10,07,29,745 രൂ​​​പ​​​യും ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് 21,20,89,968 രൂ​​​പ​​​യും സ​​​ന്ന്യ​​​സ്ത സ​​​ഭ​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് 12,87,18,280 രൂ​​​പ​​​യും ഇ​​​തി​​​നോ​​​ട​​​കം ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നും സ​​​ന്ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും സ​​​മാ​​​ഹ​​​രി​​​ച്ച 1,03,50,000 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് കെ​​​സി​​​ബി​​​സി സം​​​ഭാ​​​വ​​​ന ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്.
 
സം​​​സ്ഥാ​​​ന​​​ത്ത് ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​വ​​​സ​​​ര​​​ത്തി​​​ല്‍​ത്ത​​​ന്നെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും സ​​​ര്‍​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ഹോ​​​സ്റ്റ​​​ലു​​​ക​​​ള്‍, സാ​​​മൂ​​​ഹി​​​ക​​​ക്ഷേ​​​മ​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​താ​​​തു ജി​​​ല്ലാ​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്ക് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.
 
പ്ര​​​വാ​​​സി​​​മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ക്വ​​​റ​​​ന്‍റൈ​​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു പ്ര​​​സ്തു​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. ലോ​​​ക്ക് ഡൗ​​​ണ്‍ ക​​​ഴി​​​യു​​​ന്ന മു​​​റ​​​യ്ക്കു തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന മ​​​ദ്യം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും നി​​​ല​​​നി​​​ല്ക്കു​​​ന്ന സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ര്‍​ക്കു​​​ക​​​യും സാ​​​മൂ​​​ഹ്യ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ല്‍ സ​​​ങ്കീ​​​ര്‍​ണ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തേ​​​ക്കാം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ന്ന ജാ​​​ഗ്ര​​​ത ആ​​​വ​​​ശ്യ​​​മാ​​​ണ്. 
 
ജോ​​​ലി ന​​​ഷ്ട​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളു​​​ടെ തു​​​ട​​​ര്‍​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ഫീ​​​സ് സൗ​​​ജ​​​ന്യ​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ക​​​യും മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന മാ​​​ന​​​സി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ന​​​ല്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നു സ​​​ഭ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​വ​​​ര്‍​ക്ക് കെ​​​സി​​​ബി​​​സി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. 
 
യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും അ​​​ല്മാ​​​യ നേ​​​തൃ​​​ത്വ​​​വും വൈ​​​ദി​​​ക​​​രും സ​​​ന്ന്യ​​​സ്ത​​​രും പ്രാ​​​ദേ​​​ശി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ക​​​ണ്ട​​​റി​​​ഞ്ഞു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മ​​​റ്റു സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ ദു​​​രി​​​താ​​​ശ്വാ​​​സ, ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​ത​​​ര്‍​ഹി​​​ക്കു​​​ന്ന​​​വ​​​രി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church