യുകെയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഹെല്‍പ്പ് ഡെസ്‌ക്::Syro Malabar News Updates യുകെയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഹെല്‍പ്പ് ഡെസ്‌ക്
29-April,2020

കോവിഡ് -19  മൂലം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകാതെ വിഷമിക്കുന്ന യുകെയിലെ  മലയാളികളെയും  വിവിധ  സര്‍വകലാശാലയില്‍  പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികളെയും സഹായിക്കുവാനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഭക്ഷണമോ മരുന്നോ മറ്റ്  അത്യാവശ്യ സേവനങ്ങളോ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും നാട്ടിലുള്ള അവരുടെ മാതാപിതാക്കള്‍ക്കും ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.   രൂപതയുടെ വിവിധ പ്രദേശങ്ങളിലെ ഇടവകകളിലെയും മിഷനുകളിലെയും വൈദികരുടെയും അല്മായരായ സന്നദ്ധപ്രവര്‍ത്തകരുടെയും  നേതൃത്വത്തില്‍  നല്‍കാനാവുന്ന  സഹായങ്ങള്‍ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ്  മൂലം രാജ്യത്തെ മുഴുവന്‍  സര്‍വകലാശാലകളും അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളും മറ്റുമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.  കോവിഡ്  മൂലം ഉണ്ടായ പ്രശ്‌നങ്ങളാല്‍ ഒറ്റപ്പെട്ടു കഴിയുന്നവരോ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ളവരോ ആയ ആളുകള്‍ക്കും ഹെല്‍പ്പ്  ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ നിര്‍ദേശ പ്രകാരം ഫാ. ടോമി അടാട്ട് ആണ്  ഹെല്‍പ്പ് ഡെസ്‌കിന്റെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 
താഴെപ്പറയുന്ന ഫോണ്‍ നന്പറുകളില്‍ നേരിട്ടോ വാട്ട്‌സ് ആപ്പിലൂടെയോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫാ. ടോമി അടാട്ട് (0044744883 6131), വികാരി ജനറല്‍മാരായ മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട് (00447 47827 3948), മോണ്‍. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ (00447 91365314), മോണ്‍. ജിനോ അരിക്കാട്ട് എംസിബിഎസ് (0044 773 1507221 ), മോണ്‍. ജോര്‍ജ് ചേലക്കല്‍ (0044745 5307570), ചാന്‍സലര്‍ റവ.ഡോ.  മാത്യു പിണക്കാട്ട് (0044 778 8790928 ) എന്നിവരുമായി ബന്ധപ്പെടാം.

Source: Deepika

Attachments
Back to Top

Never miss an update from Syro-Malabar Church