പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെ.സി.ബി.സി. ::Syro Malabar News Updates പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെ.സി.ബി.സി.
23-April,2020

കോവിഡ്-19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരതീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. പ്രവാസികളായ മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് പ്രത്യാശാഭരിതമാണ്. ഒപ്പം ഇക്കാരണങ്ങളാല്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതയുള്ള നിലപാട് പൊതു സമൂഹത്തിനും ആവശ്യമാണ്. പ്രവാസികളെ വിശിഷ്യാ, ഗള്‍ഫ് നാടുകളിലുള്ളവരെ, കേരളത്തില്‍ കൊണ്ടുവന്നു ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കത്തോലിക്കാ സഭയിലെ സോഷ്യല്‍ സര്‍വ്വീസ് ഏജന്‍സികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പുനല്‍കി
 
റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് 
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, കെസിബിസി.

Source: KCBC

Attachments
Back to Top

Never miss an update from Syro-Malabar Church